റോഡുകൾക്ക് അഭിമുഖമായി വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ പിഴ!

പൊതു റോഡുകൾക്ക് അഭിമുഖമായി വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ 2000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി മുൻസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്
Fine for cloth drying facing roads in Abu Dhabi

റോഡുകൾക്ക് അഭിമുഖമായി വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ പിഴ!

Updated on

അബുദാബി: പൊതു റോഡുകൾക്ക് അഭിമുഖമായി റാക്കുകളിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ 2,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. പൊതു റോഡുകളുടെ സൗന്ദര്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് കർശന നിർദേശം നൽകിയിരിക്കുന്നത്.

പൊതു റോഡുകളെ അഭിമുഖീകരിക്കുന്ന ജനാലകളിലും ബാൽക്കണികളിലും അലക്കുകമ്പനികൾ സ്ഥാപിക്കുന്നതും പരവതാനികളും കവറുകളും വൃത്തിയാക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിച്ചാൽ 2,000 ദിർഹം വരെ പിഴചുമത്തും.

ആദ്യ നിയമലംഘനത്തിന് 500 ദിർഹം പിഴ ചുമത്തും. നിയമലംഘനം രണ്ടാമതും ആവർത്തിച്ചാൽ 1,000 ദിർഹവും തുടർന്നുള്ള നിയമലംഘനങ്ങൾക്ക് 2,000 ദിർഹവും ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.

പൊതു റോഡിന് അഭിമുഖമായി ജനാലകളിലോ ബാൽക്കണികളിലോ പരവതാനികൾ, കവറുകൾ അല്ലെങ്കിൽ മറ്റ് വസ്തുക്കൾ എന്നിവ സ്ഥാപിക്കുകയോ അവ വൃത്തിയാക്കുകയോ ചെയ്യുന്നവർക്കും സമാനമായ പിഴകൾ ചുമത്തും.

പൊതുസ്ഥലങ്ങൾ വികലമാക്കുന്ന രീതിയിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്ന ഉടമകൾക്ക് കനത്ത പിഴ ചുമത്തുമെന്ന് മുൻസിപ്പാലിറ്റി അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വാഹനങ്ങൾ വൃത്തിഹീനമായി പാർക്ക് ചെയ്യുന്നതും നിയമ ലംഘനത്തിന്‍റെ പരിധിയിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com