8-ാം വര്‍ഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ്; ഇന്ത്യയുടെ സ്ഥാനം അറിയുമോ ?? | Video
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ്. അന്താരാഷ്ട്ര സന്തോഷദിനത്തില്‍ യുഎന്‍ പുറത്തിറക്കിയ വാര്‍ഷിക വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടാണ് തുടര്‍ച്ചയായ എട്ടാം വര്‍ഷവും ഫിന്‍ലാന്‍ഡിനെ തെരഞ്ഞെടുത്തത്.
ഡെന്മാര്‍ക്ക്, ഐസ്ലാന്‍ഡ്, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ്, കോസ്റ്റാറിക്ക ,നോര്‍വേ, ഇസ്രായേല്‍, ലക്സംബര്‍ഗ്, മെക്സിക്കോ എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് രാജ്യങ്ങള്‍. യുകെ 23 -ാം സ്ഥാനത്തും അമെരിക്ക 24 -ാം സംസ്ഥാനത്തുമുള്ള റിപ്പോര്‍ട്ടില്‍ 147 രാജ്യങ്ങളില്‍ 118-ാം സ്ഥാനത്താണ് ഇന്ത്യ.
ഓക്സ്ഫോർഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറും വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിന്‍റെ എഡിറ്ററും ആയ ജാൻ-ഇമ്മാനുവൽ ഡി നെവ് ഫിൻലാൻഡിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്; "സമ്പന്നരും ആരോഗ്യമുള്ളവരും സാമൂഹികബന്ധങ്ങളും പിന്തുണയും ഉള്ളവരും പ്രകൃതിയുമായി അടുപ്പമുള്ളവരും ഫിൻലന്‍റുകാർ ആണ് അതുകൊണ്ട് സന്ദോഷം നിറഞ്ഞ രാജ്യമായി മുന്നോട്ടും തുടരുക തന്നെ ചെയ്യും"