അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയം; 300 പേർ മരിച്ചു

പലയിടത്തും കൃഷിഭൂമി പാടെ ഒഴുകിപ്പോയിട്ടുണ്ട്
Flash floods kill over 300 people in Afghanistan
Flash floods kill over 300 people in Afghanistan

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ വടക്കൻ പ്രാവിശ്യയായ ബഗാലാനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 300 പേർ മരിച്ചു. ആയിരത്തോളം വീടുകൾ തകർന്നതായാണ് റിപ്പോർട്ട്. മരണസംഖ്യയും നാശനഷ്ടവും കൂടാനാണു സാധ്യത.

പലയിടത്തും കൃഷിഭൂമി പാടെ ഒഴുകിപ്പോയിട്ടുണ്ട്. ബഗ്ലാനിനു പുറമേ വടക്കുകിഴക്കൻ പ്രവിശ്യയായ ബഡക്ഷാൻ, മധ്യമേഖലയിലെ ഘോർ, പടിഞ്ഞാറൻ മേഖലയിലെ ഹെറാത് എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നതായി താലിബാൻ വക്താവ് അറിയിച്ചു. തിഷ്കാൻ ജില്ലയിൽ റോഡ് ഒഴുകിപ്പോയതിനെത്തുടർന്ന് 20000 പേർ പാർക്കുന്ന മേഖല ഒറ്റപ്പെട്ടു. പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ വ്യോമസേനയും രംഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com