
കനത്ത മഴ, പ്രളയം; ചൈനയിൽ 30 മരണം, 80,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു
ബെയ്ജിങ്: ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. ചൊവ്വാഴ്ചയും കനത്ത മഴ പ്രവചിച്ചിരിക്കുന്നതിനാൽ അപടകട മേഖലയിൽ താമസിക്കുന്ന 80,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. അപകടമേഖളകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
130 ഓളം ഗ്രാമങ്ങളിൽ വൈദ്യുതി കണക്ഷൻ വിചേദിക്കപ്പെട്ടു. ഗതാഗതം പൂർണമായും തടസപ്പെട്ട നിലയിലാണ്. ഉണ്ടായ 90% ത്തിലധികം നാശനഷ്ടങ്ങൾക്കും കാരണം വെള്ളപ്പൊക്കമാണെന്ന് അധികൃതർ അറിയിച്ചു.
2012 ന് ശേഷം ചൈനയിലുണ്ടാവുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്. 2012 ൽ ഉണ്ടായ പ്രളയത്തിൽ 79 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഈ വർഷം ഇതുവരെ പ്രകൃതി ദുരന്തങ്ങൾ മൂലം ചൈനയ്ക്ക് 7.5 ബില്യൺ ഡോളർ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം പ്രകൃതി ദുരന്തങ്ങൾ ഏകദേശം 23 ദശലക്ഷം ആളുകളെയാണ് ബാധിച്ചത്. 6 ലക്ഷത്തിലധികം പേരെ മാറ്റിപ്പർപ്പിച്ചതായും അധികൃതർ അറിയിക്കുന്നു.