ചിലെയിൽ കാട്ടുതീ പടരുന്നു, മരണം 112 പിന്നിട്ടു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഗബ്രിയേൽ ബോറിക്

''ദുരന്തത്തിൽ അഗാതമായ ദുഃഖമുണ്ട്, നമ്മൾ ഒറ്റക്കെട്ടാണ്, ജീവൻ രക്ഷിക്കുന്നതിനാണ് മുൻഗണന''
forest fire at chile
forest fire at chile

ചിലെ: ചിലെയിലുണ്ടായ കാട്ടു തീയിൽ മരിച്ചവരുടെ എണ്ണം 112 ആ‍യി. നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. ഏകദേശം 64,000 ഏക്കറിൽ‌ കാട്ടുതീ പടർന്നു പിടിച്ചതായാണ് റിപ്പോർട്ട്. തീ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചിലെ പ്രസിഡന്‍റ് ഗബ്രിയേൽ ബോറിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങൾക്ക് ഗബ്രിയേൽ ബോറിക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ദുരന്തത്തിൽ അഗാതമായ ദുഃഖമുണ്ട്, നമ്മൾ ഒറ്റക്കെട്ടാണ്, ജീവൻ രക്ഷിക്കുന്നതിനാണ് മുൻഗണന. ദുരന്തത്തെ അതിജീവിക്കാൻ ജനങ്ങൾക്കാവശ്യമായ പിന്തുണ നൽകുമെന്നും ഗബ്രിയേൽ ബോറിക് പറഞ്ഞു. 2010ലെ ഭൂചലനത്തിനും സുനാമിക്കും ശേഷം ചിലെ അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമാണിത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com