ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 6 മാസം തടവ്

ബംഗ്ലാദേശില്‍ നിന്ന് പുറത്താക്കിയ ശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീനയ്ക്ക് കോടതി ശിക്ഷ വിധിക്കുന്നത്
Former Bangladesh Prime Minister Sheikh Hasina sentenced to 6 months in prison
ഷെയ്ഖ് ഹസീന
Updated on

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീനയ്ക്ക് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍ ആറ് മാസം തടവ് ശിക്ഷ വിധിച്ചു. കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഗുലാം മുര്‍താസ മസുംദാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ബുധനാഴ്ച വിധി പുറപ്പെടുവിച്ചത്.

ബംഗ്ലാദേശില്‍ നിന്ന് പുറത്താക്കിയ ശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീനയ്ക്ക് കോടതി ശിക്ഷ വിധിക്കുന്നത്.

2024ലാണ് ഭരണവിരുദ്ധ വികാരത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിനിടെ ഹസീന രാജ്യത്തു നിന്ന് പലായനം ചെയ്തത്. അതിനു ശേഷം ഇന്ത്യയില്‍ അഭയം നേടിയിരിക്കുകയാണ് അവർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com