
ബെയ്ജിങ്: ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെചിയാങ് (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
2013 മുതലുള്ള പത്തു വർഷക്കാലം ചൈനയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഇദ്ദഹം ഈ വർഷം ആദ്യമാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ഹു ജിന്‍റോവോ പ്രസിഡന്‍റായിരിക്കെ ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ് വൈസ് പ്രസിഡന്‍റും ലി ഉപപ്രധാനമന്ത്രിയും ആയിരുന്നു.
സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ലൂ കെക്വിയാങ്, 2012 മുതൽ 2022 വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായിരുന്നു. ചൈനീസ് സ്റ്റേറ്റ് കൗൺസിൽ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.