
കൊളംബിയൻ മുൻ പ്രസിഡന്‍റ് അൽവാരോ യുറൈബ്
ബൊഗോത്ത: സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് കൊളംബിയൻ മുൻ പ്രസിഡന്‍റ് അൽവാരോ യുറൈബിന് 12 വർഷം വീട്ടുതടങ്കൽ വിധിച്ച് കോടതി. ഇതോടൊപ്പം 5,78,000 ഡോളര്‍ (4.8 കോടി രൂപ) പിഴയും ഒടുക്കണം. പൊതുസ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നതിൽ നിന്ന് 100 മാസവും 20 ദിവസവും വിലക്കുണ്ട്.
ജന്മനാടായ റിയോനെഗ്രോയിലെ അധികാരികള്‍ക്ക് മുന്നില്‍ ഹാജരാകാനും അവിടെ വീട്ടുതടങ്കല്‍ പാലിക്കാനും യുറൈൂബിനോട് കോടതി ഉത്തരവിട്ടു.
കൊളംബിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ദശകങ്ങളില്‍ കൂട്ടക്കൊലകള്‍ക്കും തിരോധാനങ്ങള്‍ക്കും മറ്റ് അതിക്രമങ്ങള്‍ക്കും ഉത്തരവാദികളായ അര്‍ധസൈനിക സംഘവുമായി യുറൈബിന് ബന്ധമുണ്ടെന്ന ആരോപണത്തിലെ സാക്ഷികളെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.