
പാക്കിസ്ഥാൻ: പാക്കിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫ് അന്തരിച്ചു. 81 വയസായിരുന്നു. ദുബായിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 2001 മുതൽ 2008 വരെ പാക്കിസ്ഥാൻ പ്രസിഡന്‍റായിരുന്നു.
ഏറെ കാലമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. നാഡിവ്യൂഹങ്ങളെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. കാർഗിൽ യുദ്ധ സമയത്ത് പാക്കിസ്ഥാന്‍റെ സൈനിക മേധാവിയായിരുന്നു.