സുസുക്കി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു

40 വർഷത്തോളം സുസുക്കി കമ്പനിയെ നയിച്ചിട്ടുണ്ട്.
former suzuki chairman osamu suzuki passes away
ഒസാമു സുസുക്കി
Updated on

ടോക്കിയോ: സുസുക്കി മുൻ ചെയർമാൻ ഒസാമു സുസുക്കി (95) അന്തരിച്ചു. അർബുധ രോഗത്തെ തുടർന്ന് ഡിസംബർ 25 നായിരുന്നു അദ്ദേഹത്തിന്‍റെ മരണം. സുസുക്കിയെ ജനപ്രിയ ബ്രാൻഡായി മാറ്റുന്നതിൽ മുഖ്യ പങ്കു വഹിച്ച ‌ഒസാമു 40 വർഷത്തോളം സുസുക്കി കമ്പനിയെ നയിച്ചിട്ടുണ്ട്. 2021 ലാ

1958 ൽ സുസുകി മോട്ടോര്‍സിന്‍റെ ജൂനിയര്‍ മാനേജ്‌മെന്‍റ് തസ്തികയിലൂടെയാണ് ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നീട് കമ്പനിയുടെ കമ്പനിയിലെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തുമായി 1963 ല്‍ അദ്ദേഹം ഡയറക്ടര്‍ സ്ഥാനത്തെത്തി.

1978 ല്‍ കമ്പനിയുടെ പ്രസിഡന്‍റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി. 2000ല്‍ അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. തുടർന്ന് 2021 ല്‍ ഒസാമു സുസുക്കിയുടെ 91-ാം വയസില്‍ സുസുക്കി മോട്ടോറില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com