

വീണ്ടും 'ജെൻ സി' പ്രക്ഷോഭം; നേപ്പാളിൽ കർഫ്യൂ ഏർപ്പെടുത്തി
കാഠ്മണ്ഡു: ജെൻസി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെ നേപ്പാളിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 8 മണി വരെയാണ് (പ്രാദേശിക സമയം) കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.
നേപ്പാളിലെ ബാര ജില്ലയിൽ സിപിഎൻ-യുഎംഎൽ പ്രവർത്തകരുമായി ഏറ്റുമുട്ടിയതിന് ശേഷം ജെൻസി തെരുവിലിറങ്ങിയതോടെയാണ് കർഫ്യൂ ഏർപ്പെടുത്തിയതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
നിരവധി ആളുകൾക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിക്കുന്നു. നേപ്പാളിൽ ജെൻ സി പ്രക്ഷോഭം വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കി 2 മാസം പിന്നിട്ട ശേഷമാണ് വീണ്ടും പ്രതിഷേധം അരങ്ങേറുന്നത്.