താരിഫ് വരുമാന ലാഭവിഹിതം അമെരിക്കൻ പൗരന്മാർക്കും

2000 ഡോളർ വീതം താരിഫ് ലാഭവിഹിതം അമെരിക്കൻ പൗരന്മാർക്കു നൽകുമെന്ന് ട്രംപ്
Trump says he will give $2,000 in tariff dividends to American citizens

2000 ഡോളർ വീതം താരിഫ് ലാഭവിഹിതം അമെരിക്കൻ പൗരന്മാർക്കു നൽകുമെന്ന് ട്രംപ്

file photo
Updated on

വാഷിങ്ടൺ: അമെരിക്കയ്ക്കു ലഭിക്കുന്ന താരിഫ് വരുമാനത്തിൽ നിന്നുള്ള ലാഭ വിഹിതം പൗരന്മാർക്കു നൽകുമെന്ന പ്രഖ്യാപനം ആവർത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അമെരിക്കയിലെ സാധാരണക്കാർക്ക് കുറഞ്ഞത് 2000 ഡോളർ വീതം ലാഭവിഹിതം നൽകുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം.

സർക്കാരിന്‍റെ താരിഫ് നയങ്ങളുടെ ഫലമായി രാജ്യത്തിന്‍റെ സമ്പത്ത് വർധിച്ചതായും ട്രംപ് വെളിപ്പെടുത്തി. താരിഫുകൾക്കെതിരെ സംസാരിക്കുന്നത് വിഡ്ഢികളാണെന്നും അമെരിക്ക ഇപ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്നവും ബഹുമാന്യവുമായ രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com