യുക്രെയ്ൻ വിഷയത്തിൽ സമാവായമായില്ല; ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് സമാപനം

യുക്രെയ്ൻ ആക്രമണത്തിലെ ആശങ്കയും രാജ്യാന്തര നിയമങ്ങൾ പാലിക്കണം എന്നതുമായ വിഷയത്തിലാണ് രാജ്യങ്ങൾ തമ്മിൽ വിയോജിപ്പുണ്ടായതെന്നാണ് സൂചന
യുക്രെയ്ൻ വിഷയത്തിൽ  സമാവായമായില്ല; ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് സമാപനം
Updated on

ന്യൂഡൽഹി: യുക്രെയ്ൻ വിഷയത്തിൽ സമവായമില്ലാതെ ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു സമാപനമായി. യുക്രെയിനിലെ റഷ്യൻ ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള യോഗത്തിന്‍റെ പ്രമേയത്തിലെ ഭാഗത്തിൽ യോജിപ്പുണ്ടായില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.

യുക്രെയ്ൻ ആക്രമണത്തിലെ ആശങ്കയും രാജ്യാന്തര നിയമങ്ങൾ പാലിക്കണം എന്നതുമായ വിഷയത്തിലാണ് രാജ്യങ്ങൾ തമ്മിൽ വിയോജിപ്പുണ്ടായതെന്നാണ് സൂചന. റഷ്യയും ചൈനയുമാണ് എതിരഭിപ്രായം രേഖപ്പെടുത്തിയതെന്നാണ് അനൗദ്യോഗിക വിവരം. സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം എന്നീ കാര്യങ്ങളിൽ അംഗ രാജ്യങ്ങൾ ഒറ്റക്കെട്ടായി തന്നെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. യോഗത്തിൽ യുഎസും റഷ്യയും തമ്മിൽ യുക്രെയ്ൻ വി‍ഷയത്തിൽ പരസ്പരം ആരോപണങ്ങളുന്നയിക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com