Middle East crisis:
Putin and Netanyahu hold talks

പശ്ചിമേഷ്യൻ പ്രതിസന്ധി: ചർച്ച നടത്തി പുടിനും നെതന്യാഹുവും

FILE PHOTO 

പശ്ചിമേഷ്യൻ പ്രതിസന്ധി: ചർച്ച നടത്തി പുടിനും നെതന്യാഹുവും

വെള്ളിയാഴ്ച ഫോണിലായിരുന്നു ചർച്ച.
Published on

മോസ്കോ: രൂക്ഷമായ പ്രതിസന്ധി തുടരുന്ന ഇറാനിലെയും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലെയും സംഭവ വികാസങ്ങൾ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച ചെയ്തു. വെള്ളിയാഴ്ച ഫോണിലായിരുന്നു ചർച്ച. ഇറാൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ നെതന്യാഹുവിന് റഷ്യയുടെ സഹായമുണ്ടാകും എന്ന് പുടിൻ വാഗ്ദാനം ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

പ്രതിസന്ധിക്ക് വിരാമമിടാൻ നയതന്ത്ര ഇടപെടലുകൾക്ക് തയാറാണെന്നും പുടിൻ അറിയിച്ചു. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയുമായും വെള്ളിയാഴ്ച പുടിൻ ഫോണിൽ സംസാരിച്ചതായി റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ സംഘർഷാവസ്ഥ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് റഷ്യൻ അധികൃതർ കൂട്ടിച്ചേർത്തു.

ഇറാനിൽ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ വൻ പ്രതിഷേധങ്ങൾ ആരംഭിച്ച സാഹചര്യത്തിലാണ് പുടിന്‍റെ ഫോൺ സംഭാഷണം. ഇറാനിൽ ഇതിനകം 3400ലധികം പേർ കൊല്ലപ്പെട്ടതായി യു.എസ് ആസ്ഥാന മായുള്ള ഹ്യൂമന്‍ റൈറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

logo
Metro Vaartha
www.metrovaartha.com