വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു

കരാർ ലംഘിച്ച പലസ്തീനികളെയാണ് വെടിവച്ച് കൊന്നെതന്നാണ് ഇസ്രയേൽ പറയുന്നത്
gaza 5 palestinians killed idf fire

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു

Updated on

ടെൽ അവീവ്: വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ 5 പലസ്തീനികളെ ഇസ്രയേൽ പ്രതിരോധ സേന വെടിവച്ച് കൊന്നു. വെടിനിർകത്തൽ കരാർ ലംഘിച്ചെന്നാരോപിച്ചാണ് നടപടി. കരാർ ലംഘിച്ച് സൈന്യത്തിനടുത്തേക്കെത്തിയവരെയാണ് സേന വെടിവച്ച് കൊന്നത്. അവരെ അകറ്റാൻ ശ്രമിച്ചെങ്കിൽ സാധിക്കാതെ വന്നതോടെയാണ് സേന വെടിവച്ചതെന്നാണ് ഐഡിഎഫ് വ്യക്തമാക്കുന്നത്.

എന്നാൽ ജനവാസ മേഖലയിൽ നില‍യുറപ്പിച്ച ഇസ്രയേലി സൈനികരെ സമീപിച്ച പലസ്തീനികളെയാണ് വെടിവച്ച് കൊന്നതെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മഞ്ഞവര കടന്നത് കരാർ ലംഘനമാണെന്നാണ് പ്രതിരോധ സേന പ്രതികരിച്ചപ്പോൾ മഞ്ഞ വരക്കുള്ളിൽ വച്ചാണ് വെടിയുതിർത്തതെന്ന് പലസ്തീന്‍ സിവില്‍ ഡിഫന്‍സ് വക്താവ് പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com