ഗാസ യുദ്ധവിരുദ്ധ വിദ്യാർഥി പ്രക്ഷോഭം: കൊളംബിയ സർവകലാശാലാ ക്യാംപസിൽ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു നീക്കി

കെട്ടിടത്തിൽ തമ്പടിച്ച സമരക്കാർ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയ പലസ്തീൻ ബാലന്‍റെ സ്മരണയിൽ 'ഹിന്ദ് ഹാൾ' എന്നെഴുതിയ ബാനർ
ഗാസ യുദ്ധവിരുദ്ധ വിദ്യാർഥി പ്രക്ഷോഭം: കൊളംബിയ സർവകലാശാലാ ക്യാംപസിൽ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു നീക്കി
Cliff Owen
Updated on

ന്യൂയോർക്ക്: ഗാസ യുദ്ധവിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിന്‍റെ ഭാഗമായി യുഎസിലെ കോളംബിയ സർവകലാശാല ക്യാംപസിലെ കെട്ടിടത്തിൽ തമ്പടിച്ച വിദ്യാർഥികളെ അറസ്റ്റു ചെയ്തു നീക്കി. സർവകലാശാലയിലെ ഹാമിൽട്ടൺ ഹാളിന്റെ രണ്ടാം നിലയിലേക്ക് പൊലീസ് ഇരച്ചുകയറിയാണ് നിരവധി വിദ്യാർഥികളെ അറസ്റ്റു ചെയ്തത്. 50 ഓളം വിദ്യാർഥികളെ അറസ്റ്റു ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

കെട്ടിടത്തിൽ തമ്പടിച്ച സമരക്കാർ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയ പലസ്തീൻ ബാലന്‍റെ സ്മരണയിൽ 'ഹിന്ദ് ഹാൾ' എന്നെഴുതിയ ബാനർ സ്ഥാപിച്ചിരുന്നു. യുഎസ് സർവകലാശാല ക്യാംപസുകളിൽ ഗാസ യുദ്ധവിരുദ്ധ വിദ്യാർഥിപ്രക്ഷോഭം വ്യാപിച്ചതോടെയാണ് നടപടിയുമായി രംഗത്തെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com