ആക്രമണം ശക്തമാക്കി ഇസ്രയേൽ; ഗാസയിലേക്കുള്ള ആശയവിനിമയം നിലച്ചു

തങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ഇസ്രയേൽ സൈന്യത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് അറിയിച്ചു
ആക്രമണം ശക്തമാക്കി ഇസ്രയേൽ; ഗാസയിലേക്കുള്ള ആശയവിനിമയം നിലച്ചു

ഗാസ: ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികൾ പൂർണമായും തകർന്നു. ഗാസയിലുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധ സംഘടനകളും മാധ്യമപ്രവർത്തകരും അറിയിച്ചു.

അവിടേക്കുള്ള വൈദ്യുതി പൂർണമായും വിച്ഛേദിക്കുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം ആളുകൾ പുറംലോകത്തിൽ നിന്ന് ഒറ്റപ്പെട്ടു.

അതേസമയം, തങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ഇസ്രയേൽ സൈന്യത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് അറിയിച്ചു. അൽ ഖസം ബ്രിഗേഡ്സും മറ്റ് വിഭാഗങ്ങളും പൊരുതിക്കൊണ്ടിരിക്കുകയാണ്. നെതന്യാഹുവും അയാളുടെ പരാജയപ്പെട്ട സൈന്യവും യാതൊരു സൈനിക വിജയവും നേടില്ലെന്നും ഹമാസ് അവകാശപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com