
ഗാസയിൽ ഇസ്രയേലി സൈന്യം സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ചു; 7 സൈനികർ കൊല്ലപ്പെട്ടു
ഖാൻ യൂനിസ്: വടക്കൻ ഗാസയിൽ ഇസ്രയേലി സൈന്യത്തിന്‍റെ വാഹനത്തിലുണ്ടായ സ്ഫോടത്തിൽ 7 സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഖാന് യൂനിസിലായിരുന്നു സംഭവം. 605-ാം കോംബാറ്റ് എഞ്ചിനീയറിംഗ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സൈനികർ സഞ്ചരിച്ചിരുന്ന കവച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.
വാഹനത്തിൽ പലസ്തീൻ ഭീകരർ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നതായി ഐഡിഎഫ് ആരോപിച്ചു. ഖാൻ യൂനിസിലൂടെ വാഹനം കടന്നു പോവുമ്പോൾ സ്ഫോടനമുണ്ടാവുകയായിരുന്നു. അഗ്നിശമന സേന ഉടൻ തന്നെ തീയണച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല.