ജിഡിആർഎഫ്എയുടെ ബോധവൽക്കരണ കാമ്പയിന് ദുബായ് ഗ്ലോബൽ വില്ലേജിൽ തുടക്കം

സന്ദർശകർക്കായി വിശദമായ മാർഗനിർദേശം നൽകാനും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനുമായി ഒരു സംഘം സ്റ്റാളിൽ സേവന സന്നദ്ധരായുണ്ട്.
GDRFA awareness campaign
ജിഡിആർഎഫ്എയുടെ ബോധവൽക്കരണ കാമ്പയിന് ദുബായ് ഗ്ലോബൽ വില്ലേജിൽ തുടക്കം
Updated on

ദുബായ്: ഗ്ലോബൽ വില്ലേജിലെ സന്ദർശകർക്ക് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) "നിങ്ങൾക്കായി ഞങ്ങൾ ഇവിടെയുണ്ട്" എന്ന പേരിൽ സേവന ബോധവൽക്കരണ കാമ്പെയ്ൻ ആരംഭിച്ചു. ആഗോള ഗ്രാമത്തിൽ പ്രത്യേക സജ്ജമാക്കിയ പവലിയനിൽ തുടങ്ങിയ സംരംഭം, ഫെബ്രുവരി എട്ടു വരെ നീണ്ടുനിൽക്കും.ഇവിടെത്തെ പ്രധാന തിയേറ്ററിന്‍റെ സമീപത്തായുള്ള പവലിയനിൽ എല്ലാ ദിവസവും വൈകിട്ട് 4 മണി മുതൽ സന്ദർശകരെ സ്വീകരിക്കും.എൻട്രി പെർമിറ്റുകൾ, ഗോൾഡൻ വിസകൾ, ഐഡന്‍റിറ്റി, പൗരത്വ സേവനങ്ങൾ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് പ്രത്യേക പെർമിറ്റുകൾ എന്നിവയുടെ വിശദാംശങ്ങളും ആവശ്യമായ നടപടികളും അധികൃതർ നിന്ന് നേരിട്ട് സന്ദർശകർക്ക് അറിയാൻ സാധിക്കും.

ദുബായിലെ വിവിധ വീസാ സേവനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കാനും ഉപയോക്തൃ സംതൃപ്തി വർധിപ്പിക്കാനും വേണ്ടിയാണ് ഈ സംരംഭമെന്ന് ദുബായ് ജി ഡി ആർ എഫ് എ അറിയിച്ചു. സന്ദർശകർക്കായി വിശദമായ മാർഗനിർദേശം നൽകാനും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനുമായി ഒരു സംഘം സ്റ്റാളിൽ സേവന സന്നദ്ധരായുണ്ട്. യുഎഇയിലെ താമസക്കാരുമായും സന്ദർശകരുമായും ഉള്ള ജിഡി ആർ എഫ് എ യുടെ ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ കാമ്പെയ്ൻ സഹായിക്കുമെന്ന് ജിഡിആർഎഫ്എയിലെ ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട് സെക്ടർ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൾ സമദ് ഹുസൈൻ പറഞ്ഞു.

സന്ദർശകർക്കായി പ്രതിവാര മത്സരങ്ങളും "സലാലമും സലാമയും" പോലുള്ള ജിഡിആർഎഫ്എ കാർട്ടൂൺ കഥാപാത്രങ്ങളുടെ പങ്കാളിത്തവും പരിപാടി കൂടുതൽ ആകർഷകമാക്കുന്നു. കുട്ടികൾക്ക് കളറിംഗ് ബുക്കുകളും മെഡലുകളും സമ്മാനമായി നൽകും, ഇത് കുടുംബങ്ങളാകെ ആസ്വാദ്യകരമായ അനുഭവം നൽകുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. കാമ്പെയ്‌നിൽ, കുട്ടികളുടെ പാസ്‌പോർട്ട് കൺട്രോൾ കൗണ്ടർ, "ഐ ലവ് ദി യു എ ഇ" സംരംഭം, നൂതന ആശയങ്ങൾക്കായുള്ള "04" പ്ലാറ്റ്‌ഫോം തുടങ്ങിയ വിവിധ സേവനങ്ങൾ ലഭ്യമാക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com