തെരഞ്ഞെടുപ്പ് അട്ടിമറി കേസ്: ട്രംപ് കീഴടങ്ങി

ഇത് നാലാംതവണയാണ് ട്രംപ് അധികൃതർക്കു മുന്നിൽ കീഴടങ്ങുന്നത്
തെരഞ്ഞെടുപ്പ് അട്ടിമറി കേസ്: ട്രംപ് കീഴടങ്ങി
Updated on

വാഷിങ്ടൻ: 2022 ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന കേസിൽ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കോടതിയിൽ കീഴടങ്ങി. അറ്റ്ലാൻഡയിലെ ഫുൾട്ടൻ കോടതിയിൽ കീഴടങ്ങിയ ട്രംപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. വിചാരണവരെയാണ് ജാമ്യം.

വോട്ടിങ് തിരിമറിക്ക് പ്രേരിപ്പിക്കൽ, ഗൂഢാലോചന, രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ എന്നിങ്ങനെ 13 കുറ്റങ്ങളാണ് ട്രംപിനെതെരെ ചുമത്തിയിരിക്കുന്നത്. ഇത് നാലാംതവണയാണ് ട്രംപ് അധികൃതർക്കു മുന്നിൽ കീഴടങ്ങുന്നത്.

നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകൾ കടത്തിയ കേസിൽ മിയാമി കോടതി ട്രംപിനെ അറസ്റ്റ് ചെയ്തിരുന്നു. 2018 ഓഗസ്റ്റിലാണ് മാൻഹട്ടൻ കോടതി തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പേരിൽ ട്രംപിനെതെരെ ക്രിമിനൽ കുറ്റം ചുമത്തിയത്.

അമെരിക്കയുടെ ചരിത്രത്തിൽ തന്ന ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്‍റ് ക്രിമിനൽ കേസിൽ വിചാരണ നേരിടുന്നത്. കീഴടങ്ങലിന്‍റെ പിന്നാലെയുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ട്രംപിന്‍റെ മുഖത്തിന്‍റെ ചിത്രം പൊലീസ് പകർത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com