ക്ഷമാപണം, തൊട്ടു പുറകേ വീണ്ടും ഡ്രോൺ ആക്രമണം നടത്തി ഇറാൻ

ആക്രമണങ്ങൾക്ക് അയൽ രാജ്യങ്ങളോട് പെഷെസ്കിയാൻ ക്ഷമാപണം നടത്തിയതിന് തൊട്ടുപിന്നാലെ ഇറാനിയൻ ഡ്രോൺ ദുബായ് വിമാനത്താവളത്തിൽ ഇടിച്ചു
pezeskian

പെഷെസ്കിയാൻ

file photo

Updated on

കഴിഞ്ഞ ഒരാഴ്ചയായി നടന്നു വരുന്ന സംഘർഷത്തിനിടയിൽ ആരംഭിച്ച ആക്രമണങ്ങൾക്ക് ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷെസ്കിയാൻ അയൽരാജ്യങ്ങളോട് ക്ഷമാപണം നടത്തി. ഇറാനിയൻ സ്റ്റേറ്റ് ടിവി സംപ്രേഷണം നടത്തിയ പ്രസംഗത്തിലാണ് ഇറാൻ ആക്രമിച്ച അയൽ രാജ്യങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു എന്നും അയൽ രാജ്യങ്ങൾക്കെതിരേ ഇനി ആക്രമണങ്ങൾ നടത്തില്ലെന്നും ഇറാനെതിരായ ആക്രമണം ആ രാജ്യങ്ങളിൽ നിന്ന് ഉത്ഭവിക്കുന്നില്ലെങ്കിൽ മിസൈലുകൾ പ്രയോഗിക്കില്ലെന്നും ഇടക്കാല നേതൃത്വ കൗൺസിൽ സമ്മതിച്ചതായും പെഷെസ്കിയാൻ പറഞ്ഞത്.

ആക്രമണങ്ങൾക്ക് അയൽ രാജ്യങ്ങളോട് പെഷെസ്കിയാൻ ക്ഷമാപണം നടത്തിയതിന് തൊട്ടുപിന്നാലെ ഇറാനിയൻ ഡ്രോൺ ദുബായ് വിമാനത്താവളത്തിൽ ഇടിച്ച ദൃശ്യം

എന്നാൽ ഈ ക്ഷമാപണം നടത്തി ഒരു മണിക്കൂറിനുള്ളിൽ തന്നെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാനിയൻ ഡ്രോൺ ആക്രമണമുണ്ടായി. എന്നാൽ എമിറാത്തി വിമാനത്താവളത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com