Giant wheel catches fire during summer festival in Germany, 30 people injured
ജർമനിയിൽ സമ്മർ ഫെസ്‌റ്റിവലിനിടെ ജയന്‍റ് വീലിന് തീപിടിച്ചു 30 പേർക്ക് പരുക്ക്

ജർമനിയിൽ സമ്മർ ഫെസ്‌റ്റിവലിനിടെ ജയന്‍റ് വീലിനു തീപിടിച്ചു; 30 പേർക്ക് പരുക്ക് | Video

നടത്തിപ്പുകാർ സവാരി നിർത്തി ഉടനെ റിവേഴ്‌സ് ചെയ്‌തതിനാൽ വലിയ അപകടമൊഴിവായി
Published on

ബർലിൻ: ജർമനിയിൽ സമ്മർ ഫെസ്‌റ്റിവലിനിടെ ജയന്‍റ് വീലിന് തീപിടിച്ചു. നാല് പൊലീസ് ഓഫിസർമാർ ഉൾപെടെ 30 പേർക്ക് പരുക്കേറ്റു. സ്റ്റോംതാലർ തടാകത്തിലെ ഹൈഫീൽഡ് ഫെസ്റ്റിവലിലെ ഗൊണ്ടോളയിൽ രാത്രി 9.13 ഓടെയാണ് സംഭവം നടന്നത് താഴത്തെ ഒരു ടബ്ബിൽ തുടങ്ങിയ തീ പെട്ടെന്ന് മറ്റൊന്നിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു ഇത് കണ്ട് നിന്നവരെ ഭീതിയിലാഴ്ത്തി.കണ്ടക്ടർമാർ സവാരി നിർത്തി ഉടനെ റിവേഴ്‌സ് ചെയ്‌തതിനാൽ വലിയ അപകടമൊഴിവായി.

പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 30 പേർക്കും ശ്വസന സംബന്ധമായ ബുദ്ധിമുട്ട് അനുഭവപെട്ടു 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു.

തീപിടിത്തം ആരംഭിക്കുമ്പോൾ ജർമൻ റാപ്പർ സ്കീ അഗ്ഗു വേദിയിലുണ്ടായിരുന്നു അപകടമുണ്ടായിട്ടും തന്‍റെ പ്രകടനം തുടരാൻ സംഘാടകർ നിർദ്ദേശം നൽകിയതായി റാപ്പർ വെളിപെടുത്തി “ഒരു സാഹചര്യത്തിലും ഷോ അവസാനിപ്പിക്കരുതെന്ന് എന്‍റെ ഇയർപീസിലൂടെ എന്നോട് പറഞ്ഞു,” റാപ്പർ തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചു. ജയന്‍റ് വീലിലുണ്ടായ സാങ്കേതിക തകരാറാണ് തീപിടിത്തതിന് കാരണമെന്ന് സംഘാടകർ വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com