
ജോർജിയോ അർമാനി
മിലാൻ: പ്രശ്സത ഇറ്റാലിയൻ ഫാഷൻ ഡിസൈനറും അർമാനി എക്സ്ചേഞ്ച് ഗ്രൂപ്പ് സ്ഥാപകനുമായ ജോർജിയോ അർമാനി (91) അന്തരിച്ചു. വാർധക‍്യയഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത‍്യം.
ഇന്‍റസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അർമാനി ഗ്രൂപ്പ് വിയോഗ വാർത്ത അറിയിച്ചത്. സെപ്റ്റംബർ 6,7 തീയതികളിലായി അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം മിലാനിൽ പൊതുദർശനത്തിന് വച്ച ശേഷം സംസ്കാര ചടങ്ങുകൾ നടക്കുമെന്നും അർമാനി ഗ്രൂപ്പ് വ‍്യക്തമാക്കി.