പകരുന്നൂ ആട് പ്ലേഗ്

ഈ രോഗവ്യാപനവും ഉന്മൂലനവും പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീസിപ്പോൾ ആട് വളർത്തലിന് വിലക്കുകൾ ഏർപ്പെടുത്തിയ
പകരുന്നൂ ആട് പ്ലേഗ്
ആട് പ്ലേഗ്
Updated on

പന്നിപ്പനി, കുരങ്ങു പനി, നിപ എന്നിങ്ങനെ മൃഗങ്ങളിൽ കൂടി പകരുന്ന പനികളാൽ ബുദ്ധിമുട്ടുകയാണ് കേരളം. ഈ സാഹചര്യത്തിലാണ് ഗ്രീസിൽ "ആട് പ്ലേഗ്" പടർന്നു പിടിക്കുന്ന വാർത്ത. "ആട് പ്ലേഗ്" എന്നറിയപ്പെടുന്ന പകർച്ചവ്യാധി തടയാൻ ഗ്രീസ് ഇപ്പോൾ രാജ്യത്തുടനീളം ആടുകളെ മേയ്ക്കാൻ വിടുന്നത് നിരോധിച്ചിരിക്കുകയാണ്.

"പ്രജനനം, പരിപോഷണം, കശാപ്പ് എന്നിവയ്ക്കായി ആടുകളെ അഴിച്ചു വിട്ടു പരിപാലിക്കുന്നതും ഒരു മേച്ചിൽ പുറത്തു നിന്നും മറ്റൊരിടത്തേയ്ക്ക് കൊണ്ടു പോകുന്നതും ഗ്രീസിൽ ഉടനീളം നിരോധിച്ച് ഗ്രീക്ക് കൃഷി മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഗ്രീസിലെ മധ്യ ലാരിസ മേഖലയിലും തെക്ക് കൊരിന്തിലുമാണ് ആട് പ്ലേഗിന്‍റെ പുതിയ അണുബാധ കേസുകൾ കണ്ടെത്തിയത്.

പെസ്റ്റെ ഡെസ് പെറ്റിറ്റ്സ് റുമിനന്‍റ്സ് (പിപിആർ) എന്നും അറിയപ്പെടുന്ന വൈറസിന് എൺപതു ശതമാനം മുതൽ നൂറുശതമാനം വരെ രോഗബാധിതരായ മൃഗങ്ങളെ കൊല്ലാൻ കഴിയും. ഇത് മനുഷ്യരെ ബാധിക്കില്ല. എന്ന് തിങ്കളാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ ഗ്രീക്ക് കാർഷിക മന്ത്രാലയം വ്യക്തമാക്കി.

ഈ രോഗവ്യാപനവും ഉന്മൂലനവും പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീസിപ്പോൾ ആട് വളർത്തലിന് വിലക്കുകൾ ഏർപ്പെടുത്തിയത്. ആട് പ്ലേഗ് ഗ്രീസിൽ പകരുന്നതിന് വിദേശത്ത് നിന്നുള്ള “സംശയാസ്‌പദമായ ഇറക്കുമതി” ഉണ്ടായേക്കാമെന്നും ഗ്രീക്ക് കാർഷിക മന്ത്രാലയം വ്യക്തമാക്കി.

യൂറോപ്യൻ യൂണിയനുമായും ബ്ലോക്കിലെ അംഗരാജ്യങ്ങളുടെ വെറ്ററിനറി സേവനങ്ങളുമായുംബന്ധം പുലർത്തുന്ന രാജ്യമാണ് ഗ്രീസ്. ഒരു പിപിആർ കേസ് സ്ഥിരീകരിച്ചുകഴിഞ്ഞാൽ മുഴുവൻ ആട്ടിൻകൂട്ടത്തെയും നശിപ്പിക്കണം, ബാധിച്ച ഫാം അണുവിമുക്തമാക്കണം എന്ന് യൂറോപ്യൻ യൂണിയൻ ചട്ടങ്ങൾ പ്രസ്താവിക്കുന്നു. ജൂലൈ 11 ന് രാജ്യത്ത് ആദ്യമായി രോഗം പ്രത്യക്ഷപ്പെട്ടതിനുശേഷം കുറഞ്ഞത് 7,000 മൃഗങ്ങളെ ഗ്രീസിൽ ഇതിനകം കൊന്നൊടുക്കിയിട്ടുണ്ട്.യൂറോപ്പിൽ ഏറ്റവും കൂടുതൽ ആടുകളുള്ളത് ഗ്രീസിലാണ്. ആടിന്‍റെയും ചെമ്മരിയാടിന്‍റെയും പാൽ ആണ് പ്രശസ്തമായ ഗ്രീക്ക് വ്യാപാരമുദ്രയുള്ള ഫെറ്റ ചീസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.

1942-ൽ ഐവറി കോസ്റ്റിലാണ് ആട് പ്ലേഗ് (PPR) ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം അത് ആഗോളതലത്തിൽ വ്യാപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com