ഗോള്‍ഡന്‍ ഗ്ലോബ്: അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓപ്പൻഹൈമർ, നോളനും കിലിയൻ മർഫിക്കും പുരസ്കാരം

5 ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ നേടിയത്.
ക്രിസ്റ്റഫർ നോളൻ, കിലിയൻ മർഫി, എമ്മ സ്റ്റോൺ
ക്രിസ്റ്റഫർ നോളൻ, കിലിയൻ മർഫി, എമ്മ സ്റ്റോൺ

81 മത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ വാരിക്കൂട്ടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പൻഹൈമർ. 5 ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളാണ് ഓപ്പൻഹൈമർ നേടിയത്.

മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമേ മികച്ച സംവിധായകനുള്ള പുരസ്കാരം ക്രിസ്റ്റഫര്‍ നോളന്‍ നേടി. റോബർട്ട് ജെ. ഓപ്പൻഹൈമറെ അവതരിപ്പിച്ച കിലിയൻ മർഫി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

ഓപ്പൻഹൈമറിലെ അഭിനയത്തിന് റോബര്‍ട്ട് ബ്രൗണി ജൂനിയര്‍ മികച്ച സഹനടനായി. അണുബോംബിന്‍റെ പിതാവ് ഓപ്പൻഹൈമറുടെ ബയോപിക് ആയി പുറത്തുവന്ന ചിത്രം ബോക്സോഫീസ് വിജയത്തിന് പുറമേ ഇപ്പോള്‍ അവാര്‍ഡ് വേദികളിലും തിളങ്ങുകയാണ്.

പ്രധാന പുരസ്കാരങ്ങള്‍:

മികച്ച സിനിമ (ഡ്രാമ) - ഓപ്പൺഹൈമർ

മികച്ച സിനിമ (മ്യൂസിക്കല്‍ കോമഡി)- പൂവര്‍ തിംഗ്സ്

മികച്ച സംവിധായകന്‍ - ക്രിസ്റ്റഫർ നോളൻ ,ഓപ്പൺഹൈമർ

മികച്ച തിരക്കഥ -"അനാട്ടമി ഓഫ് എ ഫാൾ" - ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി

മികച്ച നടന്‍ -കിലിയൻ മർഫി - "ഓപ്പൺഹൈമർ"

മികച്ച നടി - ലില്ലി ഗ്ലാഡ്‌സ്റ്റോൺ - "കില്ലേര്‍സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍"

മികച്ച നടി (മ്യൂസിക്കല്‍ കോമഡി) - എമ്മ സ്റ്റോണ്‍ - പൂവര്‍ തിംഗ്സ്

മികച്ച നടന്‍ (മ്യൂസിക്കല്‍ കോമഡി) - പോൾ ജിയാമാറ്റി - "ദ ഹോൾഡോവർസ്"

മികച്ച സഹനടന്‍ - റോബര്‍ട് ബ്രൌണി ജൂനിയര്‍ -"ഓപ്പൺഹൈമർ"

മികച്ച സഹനടി - ഡാവിൻ ജോയ് റാൻഡോൾഫ് - "ദ ഹോൾഡോവർസ്"

മികച്ച ടിവി സീരിസ് - സക്സഷന്‍ - എച്ച്ബിഒ

മികച്ച ലിമിറ്റഡ് സീരിസ് - ബീഫ്

മികച്ച സംഗീതം - ലുഡ്വിഗ് ഗോറാൻസൺ - "ഓപ്പൻഹൈമർ"

മികച്ച അന്യാഭാഷ ചിത്രം -"അനാട്ടമി ഓഫ് എ ഫാൾ" - ഫ്രാൻസ്

മികച്ച ഒറിജിനല്‍ സോംഗ് - "ബാർബി" - 'വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍'

മികച്ച അനിമേഷന്‍ ചിത്രം -“ദ ബോയ് ആന്‍റ് ഹീറോയിന്‍”

സിനിമാറ്റിക് ആന്‍റ് ബോക്സോഫീസ് അച്ചീവ്മെന്‍റ് അവാര്‍ഡ് -"ബാർബി"

Trending

No stories found.

Latest News

No stories found.