സമ്പൂർണ അടച്ചുപൂട്ടലിലേക്ക് യുഎസ്; 5 ലക്ഷത്തോളം പേരെ പിരിച്ചു വിടാൻ ട്രംപ്

വോട്ടെടപ്പിൽ‌ റിപ്പബ്ലിക്കൻ ഡെമോക്രാറ്റ് പാർട്ടികൽക്ക് സമവായത്തിലെത്താനാവാതെ വന്നതോടെയാണ് യുഎസ് പ്രതിസന്ധിയിലാവുന്നത്
government shutdown in the us about 5 lakh people will be affected

ഡോണൾഡ് ട്രംപ്

file photo
Updated on

വാഷിങ്ടൺ: വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സമ്പൂർണ അടച്ചുപൂട്ടലിലേക്ക് യുഎസ്. ഗവൺമെന്‍റിന്‍റെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കാതെ വന്നതോടെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. ഇതോടെ യുഎസ് സർക്കാർ ഔപചാരികമായ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്.

വോട്ടെടപ്പിൽ‌ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടികൾക്ക് സമവായത്തിലെത്താനാവാതെ വന്നതോടെയാണ് യുഎസ് പ്രതിസന്ധിയിലാവുന്നത്. നിർത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം വൈറ്റ് ഹൗസ് നിരസിക്കുകയായിരുന്നു.

ഇതോടെ 5 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർ ശമ്പളമില്ലാതെ താൽകാലിക അവധിയിൽ പോകേണ്ടി വരും. എന്നാൽ താൽകാലിക അവധിയിൽ പോകേണ്ടി വരുന്ന ജീവനക്കാരെ പിരിച്ചു വിടുമെന്ന് ട്രംപിന്‍റെ ഭീഷണിയുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com