ട്രംപിന്‍റെ സമാധാന നിർദേശത്തെ സ്വാഗതം ചെയ്ത് റഷ്യ

യൂറോപ്പിനോടുള്ള യുഎസ് നിലപാട് മാറ്റം നല്ല സൂചനയെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്
US change in stance towards Europe a good sign: Kremlin spokesman Dmitry Peskov

യൂറോപ്പിനോടുള്ള യുഎസ് നിലപാട് മാറ്റം നല്ല സൂചന: ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്

file photo

Updated on

മോസ്കോ: യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസും യുക്രെയ്നും തമ്മിൽ നടക്കുന്ന ഏറ്റവും പുതിയ ചർച്ചകളെ കുറിച്ച് റഷ്യയ്ക്ക് വ്യക്തമായ ധാരണയുണ്ടാകേണ്ടതുണ്ട് എന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്.

യുക്രെയ്ൻ-റഷ്യ സമാധാന ചർച്ചകൾ രഹസ്യമായി നടത്തണമെന്ന് ഇരു പക്ഷത്തിനും ഇപ്പോൾ നന്നായി മനസിലായിട്ടുണ്ടെന്നും അത്തരം കാര്യങ്ങൾ പരസ്യമായി നടത്തുന്നത് ഫലപ്രദമല്ലെന്നും അത് ഒരു ഫലവും നൽകില്ലെന്നും പെസ്കോവ് പറഞ്ഞു.

സമാധാന പദ്ധതി യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി വായിച്ചിട്ടില്ല എന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശ വാദത്തിന് മറുപടി നൽകവേ ,അഭിപ്രായ വ്യത്യാസങ്ങൾ എന്താണെന്ന് തങ്ങൾക്ക് കൃത്യമായി അറിയില്ലെന്നും പെസ്കോവ് വ്യക്തമാക്കി.

വൈറ്റ് ഹൗസ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പുതിയ യുഎസ് ദേശീയ സുരക്ഷാ തന്ത്രത്തെ പെസ്കോവ് സ്വാഗതം ചെയ്തു. ഈ തന്ത്രം യൂറോപ്പിനെ രൂക്ഷമായി വിമർശിക്കുകയും യുഎസിന്‍റെ സമ്പന്ന സഖ്യ കക്ഷികൾ അവരുടെ പ്രദേശങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം ഏറ്റെടുക്കുകയും തങ്ങളുടെ കൂട്ടായ പ്രതിരോധത്തിലേയ്ക്ക് കൂടുതൽ സംഭാവന നൽകുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

ഈ തന്ത്രം യൂറോപ്പിൽ സ്ഥിരതയുടെ സാഹചര്യങ്ങൾ പുന: സ്ഥാപിക്കുന്നതിനും റഷ്യയുമായി തന്ത്രപരമായ സ്ഥിരത കൈവരിക്കുന്നതിനും മുൻഗണന നൽകുന്നു. പുതിയ നയത്തിൽ കാണുന്ന സൂചനകൾ റഷ്യയ്ക്ക് ഇഷ്ടപ്പെടുന്നതാണെന്നും പെസ്കോവ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com