ഗ്രാമി നാമനിർദേശം ലഭിച്ച മാലിയുടെ അന്ധ സംഗീതജ്ഞൻ യാത്രയായി

മാലിയൻ സംഗീത ജോഡിയായ അമൗദു ആൻഡ് മറിയത്തിന്‍റെ ഗിറ്റാറിസ്റ്റും ഗായകനുമായ അമൗദു ബഗയോകോ അന്തരിച്ചു
Amado and wife Mariam Doumbia

അമാഡോയും ഭാര്യ മറിയം ഡൗംബിയയും

social media

Updated on

മാലിയൻ സംഗീത ജോഡിയായ അമൗദു ആൻഡ് മറിയത്തിന്‍റെ ഗിറ്റാറിസ്റ്റും ഗായകനുമായ അമൗദു ബഗയോകോ വാർധക്യ സഹജമായ രോഗത്തെ തുടർന്ന് അന്തരിച്ചു.

എഴുപതു വയസായിരുന്നു. അമാഡോയും ഭാര്യ മറിയം ഡൗംബിയയും അന്ധഗായകരാണ്. മാലിയുടെ തലസ്ഥാനമായ ബമാകോയിലെ യുവ അന്ധർക്കായുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് ഈ ദമ്പതികൾ പരിചയത്തിലായത്.

അവർ ഒന്നു ചേർന്ന് ഒരു സംഗീതട്രൂപ്പ് രൂപീകരിക്കുകയും തങ്ങളുടെ പരമ്പരാഗത മാലിയൻ സംഗീതം റോക്ക് ഗിറ്റാറുകളും വെസ്റ്റേൺ ബ്ലൂസും ചേർന്ന് ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആൽബങ്ങൾ വിൽക്കുന്നത്ര പ്രശസ്തിയിലേക്ക് കുതിച്ചുയരുകയും ചെയ്തു.

2006 ജർമനിയിൽ നടന്ന ഫുട്ബോൾ ലോകകപ്പിനായി ഔദ്യോഗിക ഗാനം രചിക്കുകയും 2024ലെ പാരീസിൽ വച്ചു നടന്ന ഒളിംപിക് ഗെയിംസിന്‍റെ സമാപന ചടങ്ങിൽ കളിക്കുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com