അമേരിക്കയില്‍ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

ക്യാംപസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു
അമേരിക്കയില്‍ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്
Updated on

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

ക്യാംപസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് വ്യക്തമാക്കി. വെടിവയപ്പുണ്ടായ ഉടനെ തന്നെ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ക്യംപസിലുണ്ടായിരുന്നവരെയും സ്ഥലത്തുനിന്ന് ഉടനെ മാറ്റി. നിലവില്‍ ക്യാംപസില്‍ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com