പന്നൂൻ വധശ്രമ കേസ്; ഇന്ത‍്യൻ പൗരൻ കുറ്റസമ്മതം നടത്തി

മെയ് 29ന് കോടതി ശിക്ഷാവിധി പ്രഖ‍്യാപിക്കും
gurpatwant singh pannun murder attempt case updates

നിഖിൽ ഗുപ്ത

Updated on

വാഷിങ്ടൺ: സിഖ് വിഘടനവാദി ഗുർപട്‌വന്ത് സിങ് പന്നൂൻ വധശ്രമക്കേസിലെ പ്രതിയും ഇന്ത‍്യക്കാരനുമായ നിഖിൽ ഗുപ്ത മാൻഹാട്ടൻ ഫെഡൽ കോടതിയിൽ കുറ്റസമ്മതം നടത്തി. പന്നൂനിനെ വധിക്കാൻ 15,000 യുഎസ് ഡോളർ മുടക്കി ഗുണ്ടയെ ഏർപ്പാടക്കൽ, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.

മെയ് 29ന് കോടതി ശിക്ഷാവിധി പ്രഖ‍്യാപിക്കും. പ്രതിക്ക് 24 വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ‍്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ‍്യമങ്ങളുടെ റിപ്പോർട്ടുകൾ. പന്നൂൻ വധശ്രമക്കേസിൽ പങ്കുണ്ടെന്ന ആരോപണം ഇന്ത്യ നേരത്തെ തള്ളുകയും വിഷയത്തിൽ അന്വേഷണം പ്രഖ‍്യാപിക്കുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com