മെക്സിക്കൻ ലഹരിമാഫിയാ തലവന്‍റെ വധം

സഹായകമായത് കാമുകിയുടെ നീക്കങ്ങൾ
Mexican drug mafia boss El Mencho

മെക്സിക്കൻ ലഹരി മാഫിയ തലവൻ എൽമെഞ്ചോ

file photo

Updated on

മെക്സിക്കോ സിറ്റി: അമെരിക്ക കോടികൾ ഇനാം പ്രഖ്യാപിച്ച മെക്സിക്കൻ ലഹരി മാഫിയ തലവൻ എൽമെഞ്ചോയെ സൈന്യം വധിച്ചത് മെഞ്ചോയുടെ കാമുകിയുടെ നീക്കങ്ങൾ നിരീക്ഷിച്ച് അതിൽ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്. എൽ മെഞ്ചോയുടെ കാമുകിയുടെ നീക്കങ്ങൾ നിരീക്ഷിച്ചതിലൂടെ ലഭിച്ച അതീവ രഹസ്യ വിവരങ്ങളാണ് ഇയാളുടെ ഒളിസങ്കേതത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കിയത്.

ജാലിസ്കോയിലെ തപാൽപ എന്ന മലയോര പട്ടണത്തിനു സമീപമുള്ള രഹസ്യ താവളത്തിലാണ് ഇയാൾ ഒളിച്ചിരുന്നതെന്ന് സൈന്യം കണ്ടെത്തി. സൈന്യവുമായുള്ള ഏറ്റു മുട്ടലിൽ പരിക്കേറ്റ എൽ മെഞ്ചോയെയും രണ്ട് അംഗരക്ഷകരെയും ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. നെമെസിയോ റൂബൻ ഒസെഗ്വേര സെർവാന്‍റസ് എന്ന എൽ മെഞ്ചെ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതിനു പിന്നാലെ മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളിൽ മാഫിയ സംഘങ്ങൾ വ്യാപകമായ അക്രമങ്ങൾ അഴിച്ചു വിട്ടു.

Girlfriend's actions helped lead to murder

വധത്തിലേയ്ക്ക് നയിച്ചത് കാമുകിയുടെ നീക്കങ്ങൾ

file photo

എൽ മെഞ്ചോയുടെ കാമുകിയെ നിരീക്ഷിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ ഗ്രാമത്തിലെ ഒളിത്താവളം കണ്ടെത്തിയതെന്ന് പ്രതിരോധ മന്ത്രി റിക്കാർഡോ ട്രെവില്ല പറഞ്ഞു. കാമുകി ഈ താവളത്തിൽ നിന്ന് പോയതിനു പിന്നാലെ ലഹരിത്തലവൻ അവിടെത്തന്നെയുണ്ടെന്ന് ഉറപ്പിച്ച സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു.

പിറ്റേന്ന് പുലർച്ചെ നടന്ന സൈനിക നടപടിക്കിടെ കാർട്ടൽ അംഗങ്ങൾ വെടിയുതിർത്ത് എൽ മെഞ്ചോയെ വനമേഖലയിലേക്ക് മാറ്റാൻ ശ്രമിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ഇയാളെയും അനുയായികളെയും സൈന്യം കണ്ടെത്തി.

ഈ സൈനിക നടപടി പൂര്‍ണ്ണമായും മെക്‌സിക്കന്‍ സേനയാണ് ആസൂത്രണം ചെയ്തതെന്നും അമേരിക്കന്‍ ഏജന്‍സികള്‍ ഇന്‍റലിജൻസ് വിവരങ്ങൾ പങ്കു വയ്ക്കുക മാത്രമാണ് ചെയ്തതെന്നും മെക്സിക്കൻ പ്രസിഡന്‍റ് ക്ലോഡിയ ഷെയ്ൻബോം വ്യക്തമാക്കി. ഓപ്പറേഷനിൽ അമെരിക്കൻ സൈനികർ പങ്കാളികളായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

എൽ മെഞ്ചോയുടെ മരണവാർത്ത പുറത്തു വന്നതിനു പിന്നാലെ സിജെഎൻജി അംഗങ്ങൾ വിവിധ നഗരങ്ങളിൽ അക്രമം അഴിച്ചു വിട്ടു. റോഡുകൾ ഉപരോധിച്ചും വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും തീയിട്ടും സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തുമാണ് അവർ പ്രതികരിച്ചത്. ജാലിസ്കോ സംസ്ഥാനത്ത് ഉണ്ടായ ഏറ്റുമുട്ടലുകളിൽ 25 നാഷണൽ ഗാർഡ് അംഗങ്ങൾ കൊല്ലപ്പെട്ടു. ആകെ 73 ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com