

2020 ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചവർക്ക് പൊതുമാപ്പ് നൽകി ട്രംപ്
file photo
വാഷിങ്ടൺ: 2020ലെ പ്രസിഡന്‍ഷ്യൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തന്‍റെ രാഷ്ട്രീയ സഖ്യകക്ഷികൾക്ക് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പൊതുമാപ്പ് നൽകിയതായി ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റിന്‍റെ പൊതുമാപ്പ് അറ്റോർണി എഡ് മാർട്ടിൻ വെളിപ്പെടുത്തി. ഞായറാഴ്ച രാത്രി എക്സിൽ പങ്കു വച്ച പ്രസ്താവനയിൽ ട്രംപിന്‍റെ അഭിഭാഷകരായ റൂഡി ജിയൂലാനി, സിഡ്നി പവൽ, മുൻ ചീഫ് ഒഫ് സ്റ്റാഫ് മാർക്ക് മെഡോസ് തുടങ്ങിയ പ്രമുഖരും മറ്റു പലരും ഉൾപ്പെടുന്നുവെന്ന് മാർട്ടിൻ അറിയിച്ചു.
പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും പൂർണവും നിരുപാധികവുമായ പൊതുമാപ്പാണ് ഇതിലൂടെ നൽകിയിരിക്കുന്നത്. പ്രസിഡൻഷ്യൽ പൊതുമാപ്പ് ഫെഡറൽ കുറ്റകൃത്യങ്ങൾക്ക് മാത്രമേ ബാധകമാകൂ. സംസ്ഥാന/ പ്രാദേശിക കുറ്റകൃത്യങ്ങൾക്ക് ബാധകമല്ല. അതു കൊണ്ടു തന്നെ പ്രസിഡന്‍റ് ട്രംപിന് ഈ പൊതുമാപ്പ് ബാധകമല്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു.