ഇറാൻ പ്രസിഡന്‍റുമായി മോദി കൂടിക്കാഴ്ച നടത്തി

ഇറാനുമായി സഹകരിക്കുന്നവർക്കെതിരേ യുഎസ് ഭീഷണി മുഴക്കുന്നതിനിടെയാണ് മോദി-പെസെഷ്കിയാൻ കൂടിക്കാഴ്ച
Modi meets Iranian President

യുഎസ് ഭീഷണി മുഴക്കുന്നതിനിടെ, മോദി- പെസെഷ്കിയാൻ കൂടിക്കാഴ്ച

Updated on

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹിയിലെത്തിയ ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പെസെഷ്കിയാന്‍റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. പശ്ചിമേഷ്യൻ യുദ്ധവും ഹോർമുസ് പ്രതിസന്ധിയുമടക്കം ഇരുവരും ചർച്ച ചെയ്തു.

ഇറാനുമായി സഹകരിക്കുന്നവർക്കെതിരേ നികുതി യുദ്ധവും ഉപരോധമടക്കം നടപടികളുമുണ്ടാകുമെന്നു യുഎസ് ഭീഷണി മുഴക്കുന്നതിനിടെയാണ് മോദി, പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ മാസം 31ന് ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെയും മോദിയും പെസെഷ്കിയാനും കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു പ്രധാനമന്ത്രി.

logo
Metro Vaartha
www.metrovaartha.com