ഗദ്ദാഫിയുടെ മകൻ കൊല്ലപ്പെട്ടു

ലിബിയയിലെ മുൻ ഏകാധിപതിയായിരുന്ന ഗദ്ദാഫിയുടെ മകനും രാഷ്ട്രീയ പിൻഗാമിയുമായ സൈഫ് അൽ ഇസ്ലാം ഗദ്ദാഫിയെയാണ് സായുധ സംഘം വെടി വച്ചു കൊന്നത്.
 Saif al-Islam Gaddafi, Gaddafi's son and political successor, was killed.

ഗദ്ദാഫിയുടെ മകനും രാഷ്ട്രീയ പിൻഗാമിയുമായ, കൊല്ലപ്പെട്ട സൈഫ് അൽ ഇസ്ലാം ഗദ്ദാഫി

file photo

Updated on

സിന്താർ(ലിബിയ): ലിബിയയുടെ മുൻ ഏകാധിപതി മു അമ്മർ ഗദ്ദാഫിയുടെ മകനും രാഷ്ട്രീയ പിൻഗാമിയുമായ സൈഫ് അൽ ഇസ്ലാം ഗദ്ദാഫിയെ സായുധ സംഘം വെടി വച്ചു കൊന്നു. പടിഞ്ഞാറൻ ലിബിയയിലെ സിന്താൻ നഗരത്തിലെ അദ്ദേഹത്തിന്‍റെ വസതിയിലേയ്ക്ക് അതിക്രമിച്ചു കയറിയ നാലംഗ സായുധ സംഘം സൈഫിനെ വെടി വച്ചു കൊല്ലുകയായിരുന്നു.

ചൊവ്വാഴ്ച അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ ഓഫീസ് മേധാവിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.ആരാണ് ഈ കൊലപാതകത്തിന് പിന്നിലെന്നോ ആക്രമണത്തി‌ന്‍റെ ഉദ്ദേശമെന്താണെന്നോ ഉള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. മുഅമ്മര്‍ ഗദ്ദാഫിയുടെ ഭരണകാലത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു സൈഫ് ഗദ്ദാഫി.

2011-ല്‍ ഗദ്ദാഫി ഭരണകൂടത്തെ താഴെയിറക്കിയ വിപ്ലവത്തിന് ശേഷം സൈഫ് ഒളിവിൽ പോയി. 2011-ല്‍ പിടിക്കപ്പെട്ട അദ്ദേഹം പത്ത് വര്‍ഷത്തോളം സിന്താനിലെ തടവിലായിരുന്നു. പിന്നീട് മോചിപ്പിക്കപ്പെട്ട ശേഷമാണ് അദ്ദേഹം വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയത്.

ലിബിയയുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സൈഫ് നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ലിബിയയുടെ കൂട്ട നശീകരണ ആയുധങ്ങള്‍ ഉപേക്ഷിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കും 1988-ലെ ലോക്കര്‍ബി വിമാന സ്‌ഫോടനത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാര ചര്‍ച്ചകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

logo
Metro Vaartha
www.metrovaartha.com