ഇറാൻ ഭീകരവാദികളുമായി ബന്ധം: യുഎഇയിൽ 27 പേർ അറസ്റ്റിൽ

ഇറാനുമായി ബന്ധമുള്ള ‘വിലായത്തുൽ ഫകിഹ്’ തീവ്രവാദ ശൃംഖല തകർത്തതായി യുഎഇ ദേശീയ സുരക്ഷാ വകുപ്പ്; അബുദാബിയിൽ 27 പേർ പിടിയിൽ
ഇറാൻ ഭീകരവാദികളുമായി ബന്ധം: യുഎഇയിൽ 27 പേർ അറസ്റ്റിൽ

അബുദാബിയിൽ അറസ്റ്റിലായവർ.

Updated on

അബുദാബി: ഇറാൻ ബന്ധമുള്ള തീവ്രവാദ സംഘടനയിലെ അംഗങ്ങളെന്ന്​ സംശയിക്കുന്ന 27 ​പേരെ യുഎഇ ദേശീയ സുരക്ഷാ വകുപ്പ്​ അബുദാബിയിൽ അറസ്റ്റ് ചെയ്തു. ഇറാനിലെ തീവ്ര ആശയമുള്ള 'വിലായത്തുൽ ഫകിഹ്' എന്ന സംഘടനയുമായി ബന്ധമുള്ളവരാണ്​ അറസ്റ്റിലായത്​.

ആസൂത്രിതമായ ഭീകരവാദ, അട്ടിമറി ശ്രമങ്ങളിലൂടെ രാജ്യത്തിന്‍റെ ദേശീയ ഐക്യം തകർക്കാനും അസ്ഥിരപ്പെടുത്താനുമായിരുന്നു സംഘത്തിന്‍റെ ശ്രമമെന്ന്​ എസ്​.എസ്​.ഡി പ്രസ്താവനയിൽ അറിയിച്ചു.

ഭീകര സംഘനകളുമായി ചേർന്ന്​ രാജ്യത്തിനകത്തും പുറത്തും രഹസ്യ യോഗങ്ങൾ ചേരുക, വിദേശ സംഘടനകളുടെ പിന്തുണയോടെ ഇമാറാത്തി യുവാക്കൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുക, അവരെ ഇത്തരം സംഘനയിലേക്ക്​ റിക്രൂട്ട്​മെന്‍റ്​ ചെയ്യുക, യുഎഇയുടെ വിദേശ നയത്തിനും ആഭ്യന്തര നടപടികൾക്കും എതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുക, രാജ്യത്തെ മോശമായി ചിത്രീകരിക്കുക തുടങ്ങിയവയും സംഘം നടത്തിയിരുന്നതായി​ കണ്ടെത്തിയിട്ടുണ്ടെന്ന്​ എസ്​എസ്ഡി അറിയിച്ചു.

രഹസ്യ സംഘന രൂപീ​കരിക്കുക, രാജ്യത്തിനകത്ത്​ അതിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ബാഹ്യശക്തിളോടുള്ള കൂറും വിശ്വാസ്യതയും പുലർത്തുക, ദേശീയ സുരക്ഷയും സാമൂഹികമായ സമാധാനവും തകരാറിലാക്കുക തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്​.

സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗങ്ങളിലൂടെ റിപോർട്ട്​ ചെയ്യണമെന്ന്​ പൗരൻമാർ, താമസക്കാർ എന്നിവരോട്​ വകുപ്പ്​ അഭ്യർഥിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com