ഇസ്രയേലിൽ ഹമാസിന്‍റെ മിസൈൽ ആക്രമണം

നാലു മാസത്തിനിടെ ആദ്യമായി ടെൽ അവിവിൽ ആക്രമണ മുന്നറിയിപ്പുമായി അപായ സൈറൻ മുഴങ്ങി
Hamas missile attack in Israel's Tel Aviv
ഇസ്രയേലിൽ ഹമാസിന്‍റെ മിസൈൽ ആക്രമണം

ടെൽ അവിവ്: ഇസ്രയേലിലെ ഏറ്റവും വലിയ നഗരമായ ടെൽ അവിവിൽ 'വൻ' മിസൈൽ ആക്രമണം നടത്തിയതായി പലസ്തീൻ ആസ്ഥാനമായ ഹമാസ് തീവ്രവാദികൾ അവകാശപ്പെട്ടു. ആക്രമണത്തിന്‍റെ സൂചനയായി ഇസ്രയേൽ അധികൃതർ ടെൽ അവിവിൽ അപായ സൈറൻ മുഴക്കിയെങ്കിലും, ആക്രമണത്തിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ടെലിഗ്രാം ചാനലിലൂടെയാണ് ഹമാസ് നേതാക്കൾ ആക്രമണ വിവരം പുറത്തുവിട്ടത്. ''സിവിലിയൻമാർക്കെതിരേ നടക്കുന്ന സമയണിസ്റ്റ് കൂട്ടക്കൊലയോടുള്ള പ്രതികരണം'' എന്നാണ് ആക്രമണത്തെ ഹമാസ് വിശേഷിപ്പിച്ചത്.

ഗാസ സ്ട്രിപ്പിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് ഹമാസ് അൽ അഖ്സ ടിവി റിപ്പോർട്ട് ചെയ്തു. നാലു മാസത്തിനിടെ ആദ്യമായാണ് ടെൽ അവിവിൽ ആക്രമണ മുന്നറിയിപ്പിനുള്ള അപായ സൈറൻ മുഴങ്ങുന്നത്.

ആരും മരിച്ചതായി വിവരമില്ലെന്നാണ് ഇസ്രേലി എമർജൻസി മെഡിക്കൽ സർവീസസ് പറഞ്ഞത്.

ഏഴു മാസമായി ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണെങ്കിലും, ഹമാസിന് ഇപ്പോഴും ദീർഘദൂര റോക്കറ്റുകൾ വിക്ഷേപിക്കാൻ ശേഷിയുണ്ടെന്നാണ് വ്യക്തമാകുന്നത്.

Trending

No stories found.

Latest News

No stories found.