ഗർഭിണിയുടെ വയർ പിളർന്നു; ഗർഭസ്ഥ ശിശുവിനെ കുത്തിക്കൊലപ്പെടുത്തി

20-ലേറെ കുട്ടികളെ കൈകൾ പിന്നിൽ കെട്ടിയശേഷം വെടിവച്ചു കൊലപ്പെടുത്തി
ഗർഭിണിയുടെ വയർ പിളർന്നു; ഗർഭസ്ഥ ശിശുവിനെ കുത്തിക്കൊലപ്പെടുത്തി
Updated on

ടെൽ അവീവ്: ഗർഭിണിയുടെ വയർ പിളർന്നു ഗർഭസ്ഥ ശിശുവിന്‍റെ കഴുത്തറുക്കുന്നതുൾപ്പെടെ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ആക്രമണമാണു ഹമാസിൽ നിന്നുണ്ടായതെന്നു ഇസ്രേലി സന്നദ്ധ സംഘടനാ പ്രവർത്തകൻ യോസി ലാൻദൗ. സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും അദ്ദേഹം.

അസ്വാഭാവിക മരണം സംഭവിക്കുന്നവരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്കും സംസ്കാരത്തിനും മാറ്റാൻ സഹായിക്കുന്ന സംഘടനയായ "സക'യുടെ പ്രവർത്തകനായ ലാൻദൗ രാജ്യാന്തര മാധ്യമങ്ങളോടാണ് യുദ്ധഭൂമിയിൽ നിന്നുള്ള നടുക്കുന്ന അനുഭവങ്ങൾ വിശദീകരിച്ചത്.

ലൈംഗികമായി ദുരുപയോഗം ചെയ്തതിന്‍റെ സൂചനകൾ ചില മൃതദേഹങ്ങളിൽ കണ്ടു. ഒരു യുവതിയുടെ വയറ് കീറിയിരുന്നു. പൊക്കിൾക്കൊടി മാറാത്ത ഗർഭസ്ഥ ശിശുവിനെ കുത്തിക്കൊലപ്പെടുത്തി. 20-ലേറെ കുട്ടികളെ കൈകൾ പിന്നിൽ കെട്ടിയശേഷം വെടിവച്ചു കൊലപ്പെടുത്തിയതിന്‍റെ ദൃശ്യങ്ങൾ മനസുലയ്ക്കുന്നതാണെന്നും അദ്ദേഹം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com