കമല ഹാരിസിനെ കടത്തി വെട്ടുമോ ട്രംപ്?

ബുധനാഴ്ച പുറത്തുവിട്ട അഭിപ്രായ വോട്ടെടുപ്പ് ഫലത്തിൽ വിസ്കോൺസിനിൽ രണ്ട് സ്ഥാനാർത്ഥികളും തുല്യ നിലയിലാണ്
trump-kamala
കമല ഹാരിസ്, ഡോണൾഡ് ട്രംപ്
Updated on

ജോ ബൈഡന്‍റെ പിന്മാറ്റ പ്രഖ്യാപനത്തിനു ശേഷം അമെരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് കമലാ ഹാരിസിനെ നിർദ്ദേശിച്ച നിമിഷം മുതൽ ആവേശകരമായ ഡിബേറ്റുകളിലൂടെ മുന്നേറുകയായിരുന്നു കമല.ഇപ്പോഴിതാ കമലയുടെ വിജയം അത്ര സുഗമമാവില്ലെന്ന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. അമെരിക്കയിലെ ന്യൂ ക്വിന്നിപിയാക് യൂണിവേഴ്സിറ്റി നടത്തിയ സാങ്കൽപ്പിക ടൂ-വേ മത്സരത്തിൽ രണ്ടു നിർണായക സംസ്ഥാനങ്ങളിൽ ഹാരിസ് ട്രംപിനെ കേവലം അഞ്ചു ശതമാനം പോയിന്‍റിനും ഒരു ശതമാനം പോയിന്‍റിനും മാത്രം ലീഡ് ചെയ്യുന്നതായാണ് ന്യൂ ക്വിന്നിപിയാക് യൂണിവേഴ്സിറ്റി നടത്തിയ മത്സരഫലം.

ഈ സാങ്കൽപിക ടൂ-വേ മത്സരത്തിൽ മിഷിഗണിൽ ഹാരിസിന് ട്രംപിനെക്കാൾ അഞ്ചു ശതമാനം പോയിന്‍റ് മാത്രമേ കൂടുതലുള്ളു. നേരത്തെ 51 ശതമാനം പിന്തുണയുണ്ടായിരുന്ന പെൻസിൽ വാനിയയിൽ ഇപ്പോൾ ഹാരിസിന് 46 ശതമാനം മാത്രമായി കുറഞ്ഞതായും ഹാരിസിന് വലിയ പ്രചോദനം നൽകിയ വിസ്കോൺസിനിൽ നിലവിൽ അവർക്ക് ട്രംപിനെതിരെ ഒരു ശതമാനം മാത്രം പിന്തുണയുള്ളതായും പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞയാഴ്ചത്തെ ചർച്ചകൾക്കു ശേഷം ഹാരിസിന്‍റെ ജനപിന്തുണ കുറഞ്ഞതായി ഇതു തെളിയിക്കുന്നു. അമെരിക്കയിലെ ഏറ്റവും വലിയ എൻജിഒ യായ എഎആർപി

ബുധനാഴ്ച പുറത്തുവിട്ട മറ്റൊരു വോട്ടെടുപ്പിൽ വിസ്കോൺസി നിൽ രണ്ട് സ്ഥാനാർത്ഥികളും തുല്യ നിലയിലാണ് എന്ന് വീണ്ടും സ്ഥിരീകരിച്ചു. ഇതിൽ ഹാരിസ്-ട്രംപ് നേർക്കു നേർ മത്സരങ്ങളിലൊന്നിൽ ഒരു ശതമാനം പോയിന്‍റ് മാത്രമാണ് ഹാരിസിന്‍റെ മുൻതൂക്കം.

50 വയസും അതിൽ കൂടുതലുമുള്ള വിസ്കോൺസിൻ വോട്ടർമാർ ഹാരിസിനേക്കാൾ 3 ശതമാനം പോയിന്‍റിന് ട്രംപിനെ അനുകൂലിക്കുന്നതായി എഎആർപി വോട്ടെടുപ്പ് കണ്ടെത്തി, മുൻ പ്രസിഡന്‍റിന്‍റെ ലീഡ് 50 മുതൽ 64 വയസ്സ് വരെയുള്ള വോട്ടർമാരിൽ 12 ശതമാനമായി വർദ്ധിച്ചു. അമെരിക്കയുടെ സമ്പദ് വ്യവസ്ഥയിലും കുടിയേറ്റത്തിലുമൂന്നിയ വിഷയങ്ങളിൽ ട്രംപിന് ഹാരിസിനെക്കാൾ മുൻതൂക്കമുണ്ട്.എന്നാൽ ഗർഭച്ഛിദ്രം, ജനാധിപത്യം എന്നീ വാദങ്ങളിലൂന്നിയാണ് ഹാരിസ് അവ രുടെ പിന്തുണ വർധിപ്പിക്കുന്നത്.50 വയസിൽ താഴെയുള്ള യുവജനങ്ങളാണ് ഹാരിസിനെ പിന്തുണയ്ക്കുന്നവരിൽ ഏറെയും.

Trending

No stories found.

Latest News

No stories found.