heavy snowfall and rain on mount everest stranded tourists

എവറസ്റ്റിൽ‌ കനത്ത മഴയും മഞ്ഞു വീഴ്ചയും; ആയിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നു

എവറസ്റ്റിൽ‌ കനത്ത മഴയും മഞ്ഞു വീഴ്ചയും; ആയിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നു

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് എവറസ്റ്റിന്‍റെ കിഴക്കൻ ചരിവുകളിൽ മഞ്ഞുവീഴ്ച രൂക്ഷമായത്
Published on

ടിബറ്റ്: മൗണ്ട് എവറസ്റ്റിൽ‌ കനത്ത മഴയും മഞ്ഞു വീഴ്ചയും മൂലം ആയിരത്തോളം വിനോദ സഞ്ചാരികൾ‌ കുടുങ്ങിക്കിടക്കുന്നതായി വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ നൂറുകണക്കിന് ആളുകളെ രക്ഷിച്ചതായും മഞ്ഞു വീഴ്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 350 ഓളം പർവതാരോഹകരാണ് പ്രദേശത്ത് രക്ഷാ പ്രവർത്തനത്തിന്‍റെ ഭാഗമായിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് എവറസ്റ്റിന്‍റെ കിഴക്കൻ ചരിവുകളിൽ മഞ്ഞുവീഴ്ച രൂക്ഷമായത്. സാധാരണയായി ഒക്റ്റോബർ മാസത്തിലാണ് എവറസ്റ്റിൽ ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തുന്നത്. ഈ മാസത്തിൽ ഇത്തരത്തിലൊരു മഞ്ഞുവീഴ്ച സാധാരണയായി ഉണ്ടാവാറില്ല. എവറസ്റ്റ് സീനിക് ഏരിയയിലേക്കുള്ള ടിക്കറ്റ് വിൽപ്പനയും പ്രവേശനവും നിർത്തി വച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com