

ഹിസ്ബുള്ള വ്യോമസേന തലവനായ അലി നൂർ അൽ-ദിൻ-മൗസാവി
social media
കഴിഞ്ഞ 2023 ൽ നടത്തിയ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് ഹിസ്ബുള്ള വ്യോമസേനയുടെ തലവനായ അലി നൂർ അൽ-ദിൻ-മൗസാവിയെ ഇസ്രയേൽ പ്രതിരോധ സേന ഉന്മൂലനം ചെയ്തു. ഇസ്രയേൽ കഴിഞ്ഞ വർഷം മുതൽ ഇല്ലാതാക്കിയ ഹിസ്ബുള്ള ഭീകരന്മാരിൽ ഏറ്റവും മുതിർന്ന ഹിസ്ബുള്ള ഭീകരനാണ് ഇയാൾ.
തെക്കൻ ലെബനനിൽ ഐഡിഎഫ് കൃത്യമായ ഇന്‍റലിജൻസ് അധിഷ്ഠിത ആക്രമണങ്ങളാണ് നടത്തിയത്. ഹിസ്ബുള്ള ഭീകര സംഘടനയ്ക്കായി സിറിയയിൽ നിന്നു ലെബനനിലേയ്ക്ക് ആയുധങ്ങൾ വാങ്ങുന്നതിനും കടത്തുന്നതിനും ചുമതലയുള്ള തലവനായിരുന്നു കൊല്ലപ്പെട്ട അലി നൂർ അൽ-ദിൻ-മൗസാവി.
താഹ ജിബ്രീൽ-ഒക്ടോബർ 7-ന് നടന്ന കൂട്ടക്കൊലയിൽ പങ്കെടുക്കുകയും ഇസ്രായേലികളെ കൊലപ്പെടുത്തുകയും ചെയ്ത ഭീകരൻ
social media
ലെബനനിലെ അൽ-ബയാദ നിവാസികൾക്ക് ഹിസ്ബുള്ളയുടെ പ്രാദേശിക പ്രതിനിധിയായി ഭീകര പ്രവർത്തനം നടത്തിയതിനാണ് ഭീകരൻ അബ്ദുൾ മഹ്മൂദ് അൽ-സയീദിനെ ഇസ്രയേൽ കൊലപ്പെടുത്തിയത്. ഈ രണ്ടു ഭീകരരുടെയും പ്രവർത്തനങ്ങൾ ഇസ്രയേലും ലെബനനും തമ്മിലുള്ള ധാരണകളുടെ ലംഘനമാണ്.
ഒക്റ്റോബർ ഏഴിനു നടന്ന കൂട്ടക്കൊലയിൽ പങ്കെടുക്കുകയും ഇസ്രയേലികളെ കൊലപ്പെടുത്തുകയും ചെയ്ത ഭീകരന്മാരിൽ ഒരാളായ താഹ ജിബ്രീലിനെയും ഐഡിഎഫ് മറ്റൊരു ഓപ്പറേഷനിൽ ഉന്മൂലനം ചെയ്തു.