
ഇന്ത്യൻ വംശജനായ സിഇഒ തേജ് പോൾ ഭാട്ടിയയെ നീക്കി പകരം ഡോ.ജോനാഥൻ സെർട്ടനെ നിയമിച്ച് കമ്പനി
file photo
ഹൂസ്റ്റൺ: ആക്സിയം സ്പേസ് തലപ്പത്തു നിന്ന് സിഇഒ ആയിരുന്ന ഇന്ത്യൻ വംശജൻ തേജ് പോൾ ഭാട്ടിയയെ നീക്കി പുതിയ സിഇഒ ആയി ഡോ. ജോനാഥൻ സെർട്ടനെ നിയമിച്ചു. ആക്സിയം സ്വന്തമായി ബഹിരാകാശ നിലയം നിർമിക്കുന്നതിനിടെയാണ് ഉന്നത നേതൃത്വത്തിൽ മാറ്റമുണ്ടായത്. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായും ജോനാഥൻ സെർട്ടനെ നിയമിച്ചിട്ടുണ്ട്.
നിർണായക ബഹിരാകാശ അടിസ്ഥാന സൗകര്യ വികസനം മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള നേതൃമാറ്റം എന്നായിരുന്നു ഇതിനെ കുറിച്ചുള്ള കമ്പനിയുടെ വാദം. ഇക്കഴിഞ്ഞ ഏപ്രിൽ 25 നാണ് തേജ് പോൾ ഭാട്ടിയ സിഇഒ ആയി ചുമതലയേറ്റത്. പുതിയ സിഇഒയെ സ്വാഗതം ചെയ്ത് ആക്സിയം സ്പേസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. കാം ഗഫാരിയൻ മുന്നോട്ടു വന്നു.