മോദി-മെഴ്സ് കൂടിക്കാഴ്ചയിൽ സുപ്രധാന കരാറുകൾ ഒപ്പു വച്ചു

സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും വ്യവസായ പങ്കാളിത്തത്തിനും ഊന്നൽ നൽകുന്ന സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വച്ചു.
Important agreements signed in Modi-Mers meeting

മോദി-മെഴ്സ് കൂടിക്കാഴ്ചയിൽ സുപ്രധാന കരാറുകൾ ഒപ്പു വച്ചു

file photo

Updated on

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമൻ ചാൻസലർ ഫ്രെഡറിക് മെഴ്സും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, സെമി കണ്ടക്റ്റർ തുടങ്ങിയ തന്ത്ര പ്രധാന മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു. സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും വ്യവസായ പങ്കാളിത്തത്തിനും ഊന്നൽ നൽകുന്ന സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വച്ചു. കൂടാതെ ജർമൻ സർവകലാശാലകൾ ഇന്ത്യയിൽ ക്യാംപസുകൾ തുടങ്ങുന്നതിനായി പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണം അറിയിക്കുകയും ചെയ്തു.

റഷ്യ-യുക്രെയ്ൻ യുദ്ധം ആഗോള തലത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളും ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറുകളും ചർച്ചകളിൽ പ്രധാന വിഷയങ്ങളായി. ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയെ ഏറ്റവും വിശ്വസ്തനായ പങ്കാളിയായാണ് ജർമനി കാണുന്നതെന്ന് ചാൻസലർ ഫ്രെഡറിക് മെഴ്സ് വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കുമായി ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു.

ഔദ്യോഗിക ചർച്ചകൾക്കു മുമ്പേ അഹമ്മദാബാദിലെ സബർമതി ആശ്രമം സന്ദർശിച്ച് അവിടെ നടന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുത്ത ഇരുവരും പട്ടം പറത്തിയും ഗാന്ധി സ്മൃതികൾ പങ്കു വച്ചും സൗഹൃദം പുതുക്കിയിരുന്നു. അതിനു ശേഷമാണ് അവർ ഉന്നത തല ചർച്ചകളിലേയ്ക്ക് കടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുതിയ ഒരു അധ്യായത്തിനു തുടക്കമിട്ടിരിക്കുകയാണ് ഈ സന്ദർശനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com