റോബ് റെയ്നർ, മിഷേൽ റെയ്നർ
World
ഹോളിവുഡ് സംവിധായകൻ റോബ് റെയ്‌നറിനെയും ഭാര‍്യയെയും മരിച്ച നിലയിൽ കണ്ടെത്തി
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്
ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിലെ വീട്ടിൽ പ്രമുഖ ഹോളിവുഡ് സംവിധായകനായ റോബ് റെയ്നറെയും ഭാര‍്യ മിഷേലിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരുടെയും മൃതദേഹത്തിൽ കത്തിക്കൊണ്ടുണ്ടായ മുറിവുകൾ ഉണ്ടായിരുന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. വെൻ ഹാരി മെറ്റ് സാലി, ഫ്ലിപ്പ്ഡ്, ദി ബക്കറ്റ് ലിസ്റ്റ്, ദി പ്രിൻസസ് ബ്രൈഡ് തുടങ്ങി നിരവധി മികച്ച ചിത്രങ്ങൾ ചലചിത്രലോകത്തിനു സമ്മാനിച്ച സംവിധായകനായിരുന്നു റോബ് റെയ്നർ.

