ഹോങ്കോങ്ങിലെ തീപിടുത്തം; മരണ സംഖ്യ 128 ആയി

40 മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ വെള്ളിയാഴ്ച രാവിലെയാണ് തീ പൂർണമായും അണക്കാനായത്
Hong Kong Fire Deaths Rise To 128

ഹോങ്കോങ്ങിലെ തീപിടുത്തം; മരണ സംഖ്യ 128 ആയി

Updated on

ഹോങ്കോങ്: ഹോങ്കോങ്ങിൽ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി. നിരവധി ആളുകളെ ഇപ്പോഴും കാണ്ടെത്താനുണ്ടെന്നാണ് വിവരം. ഏകദേശം 200 പേരെ ഇപ്പോഴും കാണാതായതായി പട്ടികപ്പെടുത്തിയിട്ടുണ്ട്, 89 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ദുരിതബാധിതർക്ക് സുരക്ഷാ സെക്രട്ടറി ക്രിസ് ടാങ് അനുശോചനം അറിയിച്ചു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് തായ് പോ ജില്ലയിലെ വാങ് ഫുക്ക് ഭവന സമുച്ചയത്തിനാണ് തീപിടിച്ചത്. എട്ട് കെട്ടിടങ്ങളിൽ ഏഴെണ്ണത്തിലൂടെയും പടർന്നു പിടിക്കുകയായിരുന്നുയത്. 40 മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ വെള്ളിയാഴ്ച രാവിലെയാണ് തീ പൂർണമായും അണക്കാനായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com