

ഹോങ്കോങ്ങിൽ ഭവന സമുച്ചയത്തിൽ വൻ തീപിടിത്തം; 13 മരണം
ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ ഭവന സമുച്ചയത്തിൽ വൻ തീപിടിത്തം. ഏഴ് ബഹുനില അപ്പാർട്ട്മെന്‍റ് കെട്ടിടങ്ങളിൽ ഉണ്ടായ തീപിടുത്തത്തിൽ പതിമൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒമ്പത് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റ് നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. കുറഞ്ഞത് 15 പേർക്ക് പരുക്കേറ്റിട്ടുണ്ട്, നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. തായ് പോയിലെ വാങ് ഫുക് കോർട്ട് എസ്റ്റേറ്റിലെ നിരവധി അപ്പാർട്ട്മെന്‍റ് ബ്ലോക്കുകളിലെ മുളകൊണ്ടുള്ള സ്കാഫോൾഡിങിലാണ് ആദ്യം തീ പിടിച്ചത്. തുടർന്ന് മറ്റ് കെട്ടിടങ്ങളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.