യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു

യെമൻ തലസ്ഥാനമായ സനയിൽ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ
Ahmed al-Rahawi, Prime Minister of the Houthi group

ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി

file photo

Updated on

യെമൻ തലസ്ഥാനമായ സനയിൽ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ആക്രമണം ഒരു അപ്പാർട്ട്മെന്‍റിനു നേരെയാണ് നടന്നത്. നിരവധി അനുയായികളും കൊല്ലപ്പെട്ടതായി വാർത്തകളുണ്ട്.

യെമനിലെ അൽ ജുമൂരിയ ചാനൽ, ഏദൻ അൽ ഗാദ് ദിനപത്രം എന്നിവയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. എങ്കിലും ഇസ്രയേൽ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

സംഭവത്തിനു മുമ്പ്, ഹൂതി ഗ്രൂപ്പ് നേതാവ് അബ്ദുൾ മാലിക് അൽ ഹൂത്തിയുടെ പ്രസംഗം കേൾക്കാൻ ഒത്തു കൂടിയ പത്തോളം മുതിർന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ടായിരുന്നു അപ്പാർട്ട്മെന്‍റ് ആക്രമണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com