ട്രംപിന്‍റെ മക്കളുമായി ബന്ധമുള്ള ഡ്രോണ്‍ കമ്പനി പാക് സൈന്യവുമായി കരാര്‍ ഒപ്പിട്ടു

വെലിക്കോവിച്ചിന്‍റെ നേതൃത്വത്തിലുള്ള 'പവർ യുഎസ്' പ്രതിനിധി സംഘം പാക് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറുമായി റാവൽപിണ്ടിയിൽ  കൂടിക്കാഴ്ച നടത്തി
Drone company linked to Trump's children signs contract with Pakistan army

ട്രംപിന്‍റെഡ്രോണ്‍ കമ്പനി പാക് സൈന്യവുമായി കരാര്‍ ഒപ്പിട്ടു

Updated on

വാഷിങ്ടണ്‍: സൈനിക, വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഏരിയല്‍, മാരിടൈം ഡ്രോണുകള്‍ നിര്‍മിച്ചു നല്‍കുന്ന യുഎസ് ആസ്ഥാനമായുള്ള'പവർ യുഎസ്' യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ രണ്ട് മക്കളുടെ പിന്തുണയുള്ള 'ഓറിയസ് ഗ്രീന്‍വേ ഹോള്‍ഡിങ്‌സ്' എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുമായി ലയിക്കാന്‍ ഒരുങ്ങുന്നു. ഒക്‌റ്റോബര്‍ മാസത്തിന്‍റെ തുടക്കത്തില്‍ ലയന നടപടികള്‍ പൂര്‍ത്തിയാകുമെന്ന് ഇരു കമ്പനികളും അറിയിച്ചു.

യുഎസ് റെഗുലേറ്ററി രേഖകള്‍ പ്രകാരം, ട്രംപിന്‍റെ മക്കളായ ഡോണള്‍ഡ് ട്രംപ് ജൂനിയറും എറിക് ട്രംപും 'അമെരിക്കന്‍ വെഞ്ചേഴ്‌സ്' എന്ന നിക്ഷേപ ഫണ്ട് വഴി 'ഓറിയസ്'ല്‍ ഓഹരി പങ്കാളിത്തം വഹിക്കുന്നുണ്ട്. ലയനശേഷം രൂപീകൃതമാകുന്ന കമ്പനിയില്‍ അമേരിക്കന്‍ വെഞ്ചേഴ്‌സിന് 9.9 ശതമാനം ഉടമസ്ഥാവകാശം (beneficial ownership stake) ഉണ്ടായിരിക്കുമെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.

When the 'Power US' delegation led by Velicovich met with Pakistani Field Marshal Asim Munir in Rawalpindi

വെലിക്കോവിച്ചിന്‍റെ നേതൃത്വത്തിലുള്ള 'പവർ യുഎസ്' പ്രതിനിധി സംഘം പാക് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറുമായി റാവൽപിണ്ടിയിൽ  കൂടിക്കാഴ്ച നടത്തിയപ്പോൾ 

പാക് സൈന്യവുമായി ബന്ധം

വെലിക്കോവിച്ചിന്‍റെ നേതൃത്വത്തിലുള്ള 'പവർ യുഎസ്' പ്രതിനിധി സംഘം പാക് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറുമായി കൂടിക്കാഴ്ച നടത്തിയെന്നും, പ്രതിരോധ മേഖലയിലെ സംഭരണം, ഉത്പാദനം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവ ചര്‍ച്ച ചെയ്‌തെന്നും പാക്കിസ്ഥാന്‍ സൈന്യം ബുധനാഴ്ച അറിയിച്ചു. എന്നാല്‍, ധാരണാപത്രത്തെക്കുറിച്ച് സൈന്യത്തിന്‍റെ പ്രസ്താവനയില്‍ പരാമര്‍ശിച്ചില്ല.

യുഎസും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം സമീപകാലത്ത് വലിയ രീതിയിൽ പുരോഗതി കൈവരിക്കുന്നുണ്ട്. ഇതിനിടയിലാണ് ഇരുരാജ്യങ്ങളും പ്രതിരോധ സഹകരണത്തിനൊരുങ്ങുന്നത്. പാക്കിസ്ഥാന്‍ കരസേനാ മേധാവി മുനീറിനെ ട്രംപ് പരസ്യമായി പ്രശംസിച്ചിരുന്നു. അമെരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി സാമ്പത്തിക, ധനകാര്യ, പ്രതിരോധ മേഖലകളില്‍ നിരവധി നടപടികള്‍ പാക്കിസ്ഥാന്‍ സ്വീകരിച്ചുവരികയാണ്.

logo
Metro Vaartha
www.metrovaartha.com