തായ്‌ലൻഡ്-കംബോഡിയ സംഘർഷം: ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

അതിർത്തി മേഖലയിലേക്ക് യാതൊരു കാരണവശാലും പോകരുതെന്ന് ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി കംബോഡിയയിലെ ഇന്ത്യൻ എംബസി
Thailand-Cambodia conflict

തായ് ലൻഡ്-കംബോഡിയ സംഘർഷം

getty image

Updated on

ബാങ്കോക്ക്: കംബോഡിയയും തായ്‌ലൻഡും തമ്മിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഈ മേഖലയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി കംബോഡിയയിലെ ഇന്ത്യൻ എംബസി. അതിർത്തി മേഖലയിലേക്ക് യാതൊരു കാരണവശാലും പോകരുതെന്നു നിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ +855 92881676 എന്ന നമ്പറിൽ ബന്ധപ്പെടാം.

സംഘർഷം രൂക്ഷമായതിനു പിന്നാലെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ ന്യൂയോർക്കിൽ അടിയന്തിര യോഗം ചേർന്നു. നിലവിലെ സംഘർഷം അവസാനിപ്പിക്കാൻ മലേഷ്യ മധ്യസ്ഥ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

തായ് ലൻഡ്- കംബോഡിയ അതിർത്തി പ്രശ്നം അതിരൂക്ഷമായ സാഹചര്യത്തിൽ 58,000 ത്തിനടുത്ത് ആളുകൾ അഭയ കേന്ദ്രങ്ങളിലേയ്ക്ക് എത്തിയതായി തായ് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. അതിർത്തിക്കടുത്തുള്ള മേഖലയിൽ നിന്ന് 23,000 ത്തിലധികം ആളുകൾ പലായനം ചെയ്തതായി കംബോഡിയൻ അധികൃതർ പറഞ്ഞു. സംഘർഷത്തിൽ ഇതു വരെ 32 പേർ മരിച്ചു. ഇതിൽ തായ് പൗരന്മാരും 13 കംബോഡിയക്കാരുമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com