

നെതന്യാഹു, ഐസൻകോട്ട്
മുമ്പെങ്ങുമില്ലാത്തത്ര കരുതലോടെയും ജാഗ്രതയോടെയും ആണ് ഇത്തവണ ഇസ്രയേൽ ജനത വോട്ട് ചെയ്തത്. 1973 നു ശേഷം ഇതാദ്യമായാണ് ഇത്രയധികം വോട്ടർമാർ പോളിങ് ബൂത്തിലെത്തുന്നത്.ആകെ വോട്ട് ശതമാനം 77.7 ആണ്.2022ൽ ഇത് 70.6 ശതമാനം ആയിരുന്നു. ഐസൻകോട്ടിനു വിജയം പ്രതീക്ഷിച്ചിരുന്നയിടത്ത് ലിക്കുഡ് പാർട്ടി കുതിച്ചു കയറുന്നതാണ് ഇപ്പോൾ കാണാനാകുന്നത്. എന്നാൽ ഭൂരിപക്ഷത്തിനു വേണ്ട 61 സീറ്റ് നെതന്യാഹു നേടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കാരണം അറബ് സഖ്യത്തിന് എക്സിറ്റ് പോൾ പ്രവചനം 18 സീറ്റുകൾ ലഭിക്കുമെന്നാണ്. ഇക്കുറി അറബ് മുന്നണി മുമ്പെങ്ങുമില്ലാത്തത്ര ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയിട്ടുമുണ്ട്. അറബ് സഖ്യവുമായി യാതൊരു സഖ്യ രൂപീകരണത്തിനും നെതന്യാഹു തയാറല്ല. ഇത് ഭരിക്കാൻ വേണ്ട ഭൂരിപക്ഷം നേടുന്നതിന് നെതന്യാഹുവിനു തടസം സൃഷ്ടിച്ചേക്കാം.
നെതന്യാഹുവിന് 59 സീറ്റിൽ ലീഡ്
ഗാഡി ഐസൻകോട്ട് അറബ് പാർട്ടികളുമായി സഖ്യം ചേരുന്നതിനെ നിശിതമായി വിമർശിച്ച് ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. അറബ് സഖ്യമാകട്ടെ മുമ്പെങ്ങുമില്ലാത്തത്ര രീതിയിലുള്ള ഉയർന്ന പോളിങ് രേഖപ്പെടുത്തിയ വർഷം കൂടിയാണിത്. എന്നിട്ടും നെതന്യാഹുവിന്‍റെ സഖ്യം ഇന്ന് 9.59ന് പുറപ്പെടുവിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 59 സീറ്റുകൾ നേടി. ഐസൻകോട്ടിന്‍റെ സഖ്യമാകട്ടെ 46 സീറ്റിൽ രണ്ടാം സ്ഥാനത്തുണ്ട്.