
അമെരിക്കൻ ഗവണ്മെന്‍റ് ഫെഡറൽ അടച്ചു പൂട്ടലിലേയ്ക്ക്
getty image
ഫെഡറൽ തൊഴിലാളികളെ പുറത്താക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്‍റ് ട്രംപ് ഫെഡറൽ അടച്ചു പൂട്ടലിലേയ്ക്ക്. ഡെമോക്രാറ്റുകൾ ഇഷ്ടപ്പെടുന്ന പ്രോഗ്രാമുകൾ ഇല്ലാതാക്കുമെന്നും അടച്ചു പൂട്ടലിലൂടെ ഫെഡറൽ തൊഴിലാളികളെ പുറത്താക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഇത് അമെരിക്കയ്ക്ക് ധാരാളം നന്മകൾ ഉണ്ടാക്കുമെന്നാണ് ട്രംപ് പറയുന്നത്. അമെരിക്കയുടെ ഫെഡറൽ ഫണ്ടിങ് തീർന്നതാണ് ഫെഡറൽ തൊഴിലാളികളെ പിരിച്ചു വിടാൻ കാരണമാകുന്നതെന്ന് ട്രംപ് തുറന്നു പറഞ്ഞു. ഫെഡറൽ തൊഴിലാളികളെ വ്യാപകമായി പിരിച്ചു വിടുന്നതിനുള്ള പദ്ധതികൾ തയാറാക്കാൻ വൈറ്റ് ഹൗസ് ഏജൻസികൾക്ക് നിർദേശം നൽകിയിരിക്കുകയാണ് ട്രംപ്.
7,50,000 ഫെഡറൽ തൊഴിലാളികളെയാണ് ഈ ഫെഡറൽ അടച്ചു പൂട്ടലിലൂടെ താൽക്കാലികമായി പിരിച്ചു വിടുക. ഏഴു വർഷത്തിനിടെ ഇതാദ്യമായാണ് ചെലവുകളെ ചൊല്ലിയുള്ള സ്തംഭനാവസ്ഥ ഉണ്ടാകുന്നത്. ഇത് നിരവധി യുഎസ് ഗവണ്മെന്‍റ് പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു. ഇതു മൂലം അമെരിക്കക്കാർക്കുള്ള സേവനങ്ങളും ഫെഡറൽ തൊഴിലാളികളുടെ ശമ്പളവും താൽക്കാലികമായി നിർത്തി വയ്ക്കേണ്ട അവസ്ഥയിലായി.